നാടിന് മാതൃകയായി ബാലുശ്ശേരി ജനമൈത്രി പോലീസ്
ബാലുശ്ശേരി സി.െഎ. കെ. സുഷീര്‍, എസ്.ഐ. കെ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. പോലീസുകാര്‍ സ്വരൂപിച്ച തുക മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.കെ. രൂപ ഏറ്റുവാങ്ങി.
ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഡോ. കെ. ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ ഷൈമ കോറോത്ത്, എ.എസ്.ഐ. കെ. സിജിത്ത്, കെ. സുജാത, എം.കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വരുംദിവസങ്ങളില്‍ ആസ്പത്രിയില്‍ രോഗികള്‍ക്കുവേണ്ടി കൂടുതല്‍ സംവിധാനമൊരുക്കുമെന്ന് സി.ഐ. സുഷീറും എസ്.ഐ. കെ. നൗഫലും അറിയിച്ചു
No comments