Recent comments

Breaking News

വീര്യമ്പ്രം കൊയിലോട്ട്പാറ ഖനനം ഹൈക്കോടതി സ്റ്റേ ചെയ്തു

ബാലുശ്ശേരി :ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രം കൊയിലോട്ട് പാറ ക്വാറിയിലെ കരിങ്കല്‍ഖനന പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞു.

കൊയിലോട്ട് പാറ പരിസ്ഥിതി സംരക്ഷണസമിതി നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണിത്. ക്വാറിപ്രവര്‍ത്തനം ഒരുമാസക്കാലത്തേക്കാണ് തടഞ്ഞിരിക്കുന്നതെന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവാണ് സംരക്ഷണ സമിതിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. സമിതി പ്രവര്‍ത്തകരായ എം. അബ്ദുറഹിമാന്‍, വി.കെ. മുഹമ്മദ് റാഹ്ത, ഫില്‍സര്‍ ടി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments