Recent comments

Breaking News

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌

എകരൂല്‍: കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാതയില്‍ എകരൂല്‍ അങ്ങാടിക്കടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്ക്. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശികളായ വിനീഷ്(19), സരുണ് ലാല്‍( 24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂള്‍ വിട്ട് സ്വദേശമായ അണ്ടോണയിലേക്ക് പോവുകയായിരുന്ന ശിവപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ സുഭീഷ് സഞ്ചരിച്ച കാറും താമരശേരി ഭാഗത്ത്നിന്ന് വന്ന ഇരുചക്രവാഹനവുമാണ് എകരൂല്‍ അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്നടുത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി
                                                                                               K V A LATHEEF

No comments