ഗിഫ്റ്റ് എ കോയിൻ കാമ്പയിന് കോഴിക്കോട്ടും തുടങ്ങി
ഗോൾഡ് കോയിൻസ് സിനിമയിലെ താരങ്ങളായ മാസ്റ്റർ ഗോപാൽ, നന്ദൻ, ലക്ഷ്മൺ, കാമ്പയിനിംഗ് കോ-ഓർഡിനേറ്റർ ജീഷ് കോഴിക്കോട്, ധർമ്മരാജ് അമ്പാടി, പ്രജീഷ് പാലാട്ട് എന്നിവർ പങ്കെടുത്തു.
കാമ്പയിന്റെ ഭാഗമായി ഇവരെ 5000 ത്തിലധികം കുട്ടികളെ 'ഗോൾഡ് കോയിൻസ് ' എന്ന മലയാളം സിനിമ കാണിച്ചിട്ടുണ്ട്. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ശ്രീകല ലെനിൻ ആണ് ഈ കാമ്പയിൻ നേതൃത്വം നൽകുന്നത്.
" ഗോൾഡ് കോയിൻസ് "
പ്രിയമുള്ളവരെ ഒരുചെറിയ കാത്തിരിപ്പിനൊടുവിൽ ഗോൾഡ് കോയിൻസ് എന്ന ചിത്രം ജൂൺ 9 മുതൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വേനലവധി കഴിഞ്ഞുള്ള ജൂണിലെ മഴയും, നനഞ്ഞ കുപ്പായത്തിന്റെ തണുപ്പും നമുക്ക് നഷ്ടമായ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നുവെങ്കിൽ ഈ ചിത്രവും നിങ്ങൾക്ക് ഗൃഹാതുരത്വത്തിന്റെ മറ്റൊരനുഭൂതി നൽകും,
പഴയ കാല ഓർമ്മകളിലേക്ക് യാത്ര ചെയ്യാൻ കൊതിക്കാത്തവർ ആരും തന്നെയുണ്ടാവുമെന്ന് തോന്നുന്നില്ല.... അത്തരമൊരു ബാല്യകാലങ്ങളിലേക്ക് ഈ സിനിമ തികച്ചും നമ്മേ എത്തിക്കും
ഒപ്പം കുടുംബ ചിത്രത്തിന്റെ ചേരുവകകൾ കൂടിയാകുമ്പോൾ കുട്ടികളുമായി ഒരുമിച്ചിരുന്ന് കണ്ട് ആസ്വദിക്കാനുംസാധിക്കും. നന്മയുടെ കുറേ കുഞ്ഞുമുഖങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം സണ്ണിവെയ്നും ഒരു പ്രധാനകഥാപാത്രത്തിലെത്തുന്നു . കൂടാതെ ദേശിയ അവാർഡ് ജേതാവ് മാസ്റ്റർ ആദിഷ് പ്രവീൺ , കോഴിക്കോട് സ്വദേശികളായ മാസ്റ്റർഗോപാൽ, നന്ദൻ, ലക്ഷമൺ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു... കൂടെ പ്രശസ്ത താരങ്ങളായ മീരാനന്ദൻ ,ടെസ്സ ജോസഫ്,സായ്കുമാർ , സുജിത് ശങ്കർ, പാഷാണം ഷാജി, അനിൽ നെടുമങ്ങാട്, അപ്പുണ്ണിശശി, ഡോക്ടർ അമർ രാമചന്ദ്രൻ,ജോയ് മാത്യു,ഹേമന്ത് മേനോൻ,രാജാസാഹിബ് തുടങ്ങിയ നീണ്ട താരനിരകളും ഇതിൽ എത്തുന്നതോടൊപ്പം,
ഔസേപ്പച്ചൻ സർ സംഗീതം നൽകിയ മനോഹരമായ ഗാനങ്ങൾ കൂടിയാവുമ്പോൾ ഈ സിനിമ തികച്ചും നല്ല കുറേ നിമിഷങ്ങൾ നമുക്ക് തരുന്നു
No comments