അംബേദ്‌കര്‍ കോളനിക്ക് സഹായം വാക്ക് പാലിച്ചു സന്തോഷ് പണ്ഡിറ്റ് മാതൃകയാകുന്നു
കോഴിക്കോട്:മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ വിമര്‍ശനങ്ങളെ വകവെക്കാതെ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ തനിക്ക് ശരി എന്നത് ചെയ്യുന്നതാണ് സന്തോഷ് പണ്ഡിറ്റ് രീതി. അത് തന്നെയാണ് സന്തോഷിന്റെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
തന്റെ അടുത്ത ചിത്രത്തിന്റെ പ്രതിഫലം ഗോവിന്ദാപുരം അംബേദ്കര്‍ കോളനിക്ക് വേണ്ടി ചെലവഴിക്കും എന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞത്. പറഞ്ഞത് വെറും വാക്ക് മാത്രമല്ലെന്ന് തെളിയിച്ച് സന്തോഷ് പണ്ഡിറ്റ് ഇന്ന് കോളനി സന്ദര്‍ശിക്കുകയും ചെയ്തു.
വികസനത്തില്‍ വിവേചനവും ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായെത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പുതിയതായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം കോളനിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്നലെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ഹരിജന്‍ കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും പറഞ്ഞിരുന്നു. അംബേദ്കര്‍ കോളനിയിലെ ഹോട്ടലുകളില്‍ ചക്ലിയ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസുകളിലാണ് ചായയും മറ്റും നല്കുന്നതെന്നും അയിത്തം ഇവിടെ നിലനില്ക്കുന്നുവെന്നുമായിരുന്നു പരാതി.
കോളനിയിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം എടുക്കുന്നതിനും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2002 ല്‍ പ്രദേശത്ത് ചക്ലിയ സമുദായക്കാര്‍ക്കു നേരെ അക്രമം നടന്നിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ ഇവര്‍ക്ക് മുടിവെട്ടാന്‍ അനുമതിയുമില്ല.

No comments