Recent comments

Breaking News

കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു ഡി എഫ് ജനസദസ്സ് സംഘടിപ്പിച്ചു

ബാലുശ്ശേരി : കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ബാലുശ്ശേരി നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനസദസ്സ് സംഘടിപ്പിച്ചു.

എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കിടാവ് അദ്ധ്യക്ഷത വഹിച്ചു. കെ രാമചന്ദ്രന്‍, ഷുക്കൂര്‍ തയ്യില്‍, കെ ഗണേഷ് ബാബു, സാജിത് കോറോത്ത്, എന്‍ നാരായണന്‍ കിടാവ്, എ കെ സമദ്, അഗസ്റ്റിന്‍ കാരാക്കട, സി രാജന്‍, ജയ്സല്‍ അത്തോളി എന്നിവര്‍ പ്രസംഗിച്ചു. നാസര്‍ എസ്റ്റേറ്റ്മുക്ക് സ്വാഗതവും കെ കെ പരീദ് നന്ദിയും രേഖപ്പെടുത്തി.

No comments