ലാസ്റ്റ് ഗ്രേഡ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച ഉച്ചവരെ പി.എസ്.സി. നിര്‍ത്തി
സെര്‍വറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ജൂണ്‍ 23-ന് വൈകീട്ട് അഞ്ചുമുതല്‍ മൂന്നു ദിവസത്തേക്ക് പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷനും തടസ്സപ്പെടും. ആ തീയതികളില്‍ നിശ്ചയിച്ചിട്ടുള്ള പ്രമാണ പരിശോധനകള്‍ മറ്റു ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കുമെന്നും പി.എസ്.സി. അറിയിച്ചു
എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യത്തിനാണിത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ എല്‍.ഡി.സി. പരീക്ഷ ശനിയാഴ്ചയാണ്. എല്‍.ജി.എസിന് അപേക്ഷിക്കാന്‍ വെബ്‌സൈറ്റില്‍ തിരക്കുണ്ട്. ഇതിനാല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ലെന്ന് എല്‍.ഡി.സി. പരീക്ഷാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.
തിരുവനന്തപുരം, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമല്ല. ശനിയാഴ്ചത്തെ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് എറണാകുളത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനംകാരണം അന്നത്തെ എല്‍.ഡി.സി. പരീക്ഷ തടസ്സപ്പെടില്ലെന്നും പി.എസ്.സി. അറിയിച്ചു.

No comments