Recent comments

Breaking News

ഗോള്‍ഡ് ജോസഫിന്റെ വൈദഗ്ധ്യം: ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍

താമരശ്ശേരി: സ്‌ക്രീന്‍ പ്രിന്റിങ്ങില്‍ നേടിയെടുത്ത വൈദഗ്ധ്യം കോട്ടയം പൂഞ്ഞാര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ് വിനിയോഗിച്ചത് ഒറിജിനലിനെ വെല്ലുന്ന വ്യാജ കറന്‍സിനോട്ട് നിര്‍മിക്കാന്‍.

2000-ത്തില്‍ ഇയാള്‍ ഈരാറ്റുപേട്ടയില്‍ സ്‌ക്രീന്‍ പ്രിന്റിങ് സ്ഥാപനം തുടങ്ങിയിരുന്നു. പിന്നീട് ഇത് പൂട്ടി. തുടര്‍ന്ന് ഒരു ടെക്‌സ്െറ്റെല്‍സ് തുടങ്ങി. അതും പരാജയപ്പെട്ടതോടെയാണ് കള്ളനോട്ടുനിര്‍മാണത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു.

2015-ല്‍ പൂഞ്ഞാറിലെ ഗോള്‍ഡ് ജോസഫിന്റെ വീട്ടില്‍നിന്ന് ഒമ്പതുലക്ഷം രൂപയുടെ കള്ളനോട്ടും ഇതിന്റെ പ്രിന്റിങ് സാമഗ്രികളും പോലീസ് പിടികൂടിയതാണ്. ഗോള്‍ഡ് ജോസഫും ശിഹാബും ഉള്‍പ്പെടെ അഞ്ചുപേരെ അന്ന് അറസ്റ്റുചെയ്തിരുന്നു. 2017 ജൂണില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കള്ളനോട്ട് കേസില്‍ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ പിടികിട്ടാനുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായ ഗോള്‍ഡ് ജോസഫും വിപിനും ശിഹാബും.

ഗോള്‍ഡ് ജോസഫും വിപിനും ചേര്‍ന്നാണ് കള്ളപ്പണം നിര്‍മിച്ചുവന്നതെന്ന് പോലീസ് പറഞ്ഞു. ശിഹാബ് ഇവരോടൊപ്പം ചേരാറുണ്ടെങ്കിലും മുഖ്യ പങ്ക് പണം വിതരണംചെയ്യാനാണ്. െബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന അങ്കിള്‍ ജോണ്‍സണ്‍ എന്നൊരാളും കള്ളപ്പണം വിതരണത്തിനുണ്ടെന്ന് പോലീസ് പറഞ്ഞു.െ



ബംഗളൂരുവിലെ ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് വ്യാജകറന്‍സി ഉണ്ടാക്കിവന്നത്. രണ്ടുനിലയുള്ള വീടിന്റെ മുകളിലെ നിലയില്‍ ഒരു കുടുംബം താമസിച്ചുവരുന്നുണ്ട്. നാലായിരംരൂപയാണ് വാടക. നോട്ടുനിര്‍മാണം പ്രദേശത്തെ ആരുമറിഞ്ഞിരുന്നില്ല. നാലുമാസമായി ഇവര്‍ ഇവിടെ കള്ളനോട്ടടിക്കല്‍ തുടങ്ങിയിട്ട്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഒറിജലിനെ വെല്ലുന്ന വ്യാജനോട്ടാണ് ഇവരുണ്ടാക്കി വിതരണംചെയ്തത്. റിസര്‍വ് ബാങ്കിലെ റിസര്‍വ് എന്നതിലെ ഇംഗ്ലീഷ് അക്ഷരം 'ഇ'ക്ക് പകരം 'യു'ആണ് ഇവരുണ്ടാക്കിയ നോട്ടുകളില്‍. ഇത് ഹിന്ദിയിലെഴുതുന്നതിലും അക്ഷരത്തെറ്റ് വരുത്തിയിരിക്കുന്നു. സെന്‍ട്രല്‍ ഗവണ്‍മെന്റ് ജെന്‍ട്രല്‍ ഗവണ്‍മെന്റാക്കിയിരിക്കുന്നു. നോട്ടിലെ ഗാന്ധിചിത്രം ഒരു വശത്തേക്ക് അല്‍പം കോടിയിരിക്കുന്നു. സെക്യൂരിറ്റി ത്രെഡ് കടും നീലനിറത്തിലാണ്. പക്ഷേ, സൂക്ഷിച്ചുനോക്കിയാലേ ഈ വ്യത്യാസങ്ങള്‍ തിരിച്ചറിയൂ.

പിടിക്കപ്പെട്ടാല്‍ ഈ നോട്ടുകള്‍ കുട്ടികള്‍ക്ക് കളിക്കാന്‍വേണ്ടി നിര്‍മിച്ചതാണെന്ന് വാദിക്കാന്‍വേണ്ടിയാണ് ഇത്തരത്തില്‍ തെറ്റുകള്‍ മനപ്പൂര്‍വം വരുത്തിയിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് വിശദീകരിച്ചു.

കൊടുവള്ളിക്കടുത്ത് എളേറ്റില്‍ വട്ടോളിയിലെ പെട്രോള്‍പമ്പിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞതോടെയാണ് ഇത് പോലീസിന്റെ ശ്രദ്ധയിലെത്തിയത്. ഇവിടെ കള്ളനോട്ട് നല്‍കിയപ്പോള്‍ പിടിയിലായ പൂനൂര്‍ സ്വദേശി പെരിങ്ങളംവയല്‍ പറയരുകണ്ടി സാബുവിന് ശിഹാബാണ് കള്ളപ്പണം കൊടുത്തത്. പെരുമ്പാവൂരില്‍നിന്നാണ് പണം കൈമാറിയത്. ഓമശ്ശേരി സ്വദേശിയായ ഒരാള്‍ പറഞ്ഞതുപ്രകാരമാണ് സാബു ശിഹാബില്‍നിന്ന് പണം വാങ്ങിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെപ്പറ്റി പോലീസ് അന്വേഷിച്ചുവരുന്നു.


ബെംഗളൂരുവില്‍ മലയാളികളുടെ കള്ളനോട്ട് നിര്‍മാണകേന്ദ്രം

No comments