ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദം: 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
ദേശീയ പതാകയെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസ്
തലശ്ശേരി: തലശ്ശേരി ബ്രണ്ണന് കോളജ് മാഗസിന് വിവാദത്തില് ധര്മ്മടം പോലീസ് മാഗസിന്‍ കമ്മറ്റിക്കെതിരെ കേസെടുത്തു. സ്റ്റാഫ് എഡിറ്റര്, സ്റ്റുഡന്റ് എഡിറ്റര് ഉള്പ്പെടെ 13 പേര്ക്കെതിരെയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ദേശീയ പതാകയെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസ്.
തിയേറ്ററില് സിനിമപ്രദര്ശനത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാനുള്ള നിര്ദേശത്തെ പരിഹസിക്കുന്നതിനായി അശ്ലീല രേഖാചിത്രങ്ങള് ചേര്ത്തതായായിരുന്നു പ്രധാന ആക്ഷേപം. പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെ 13 ാം പേജിലാണ് ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിക്കുന്ന തരത്തില് ചിത്രങ്ങള് ചേര്ത്തിട്ടുള്ളത്.
കസേരവിട്ട് എഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം തെരുവില് മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം എന്ന അടിക്കുറിപ്പോടെ ചേര്ത്ത ചിത്രമാണ് വിവാദമായത്. ദേശീയഗാനം സ്ക്രീനില് വരുമ്പോള് തിയേറ്ററിലെ കസേരകള്ക്ക് പിന്നില് ലൈംഗികബന്ധത്തില് ഏര്പ്പെടുന്ന രണ്ട് പേരുടെ രേഖാചിത്രമാണ് ചേര്ത്തിരിക്കുന്നത്.
No comments