Recent comments

Breaking News

മലബാറിലെ ഊട്ടി- കക്കയം നിങ്ങളെ ക്ഷണിക്കുന്നു


കോഴിക്കോട് : അതെ മലബാറിലെ ഊട്ടി, അങ്ങനെയാണ് ഇപ്പോള്‍ "കക്കയം" അറിയപ്പെടുന്നത്. കുറഞ്ഞ വര്ഷം മുന്‍പ് വരെ കക്കയം അറിയപ്പെട്ടിരുന്നത് അല്പം ഭീതി ഉളവാക്കുന്ന പ്രദേശം എന്ന രീതിയില്‍ ആയിരുന്നു.  അടിയന്തരാവസ്ഥക്കാലത്ത് കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി രാജന്‍ എന്ന യുവാവിനെ അന്നത്തെ  പോലീസ് ഈ പറയുന്ന കക്കയം വാലിക്ക് സമീപം ആയിരുന്നു രാജനെ  ഉരുട്ടി കൊന്നതിനുശേഷം  ഉരക്കുഴിയില്‍ തള്ളിയിട്ടത്‌



എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം ഇന്ന് ഈ സ്ഥലം മലബാറിലെ ഊട്ടി എന്നറിയപ്പെടുന്നു. ഊട്ടിയെ വെല്ലുന്ന കാലാവസ്ഥയും കാഴ്ചകളും. ഒരു തവണ ഈ പ്രദേശം സഞ്ചരിച്ചവര്‍ പിന്നെ ഊട്ടിയിലേക്ക് പോകില്ല എന്നത് തീര്‍ച്ച. ഡാമും അതിന് ചുറ്റുമായി വന്‍ കാടും, ഉരക്കുഴി വെള്ളച്ചാട്ടവും അങ്ങനെ എല്ലാം കൊണ്ട് പ്രകൃതി രമണീയം. എന്നിരുന്നാലും ഇതുവരെ വേണ്ട രീതിയില്‍ ഒരു വികസനം ഇവിടേക്ക് വന്നതുമില്ല.

കോഴിക്കോട് നിന്നും കൃത്യം 68 കിലോമീറ്റര്‍ ആണ് കക്കയം ഡാം വരെ ഉള്ളത്. പക്ഷെ കക്കയത്തേക്ക് വരുമ്പോള്‍ ഡാം സൈറ്റ് എത്തുന്നതിനു മുന്പ് 16 കിലോമീറ്റര്‍ പിന്നിലായി കരിയാത്തന്‍ പാറയില്‍ നിന്നും ഇടത്തോട്ടു  തിരിഞ്ഞാല്‍ അതി മനോഹരമായ കാഴ്ചകള്‍ കാണുവാന്‍ കഴിയും. ഇപ്പോള്‍ മലബാറില്‍ നടക്കുന്ന പല കല്യാണ വീഡിയോയുടെയും  ഔട്ട്ഡോര്‍ എടുക്കുന്നത് ഇവിടെ നിന്നാണ്. ഇനിയും കക്കയം സന്ദര്‍ശിക്കത്തവര്‍ ഒരുതവണ എങ്കിലും അവിടം സന്ദര്‍ശിക്കുക.
 


കോഴിക്കോട് - ബാലുശ്ശേരി - എസ്റ്റേറ്റ് മുക്ക് - തലയാട്  വഴി  കക്കയം

കോഴിക്കോട് - താമരശ്ശേരി - എസ്റ്റേറ്റ് മുക്ക് - തലയാട്  വഴി  കക്കയം



Image : Google

No comments