Recent comments

Breaking News

രഞ്ജിത്ത് ചികിത്സാസഹായ കമ്മിറ്റി രൂപീകരണം 18 ന് പൂനൂരില്‍

കാന്തപുരം : ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ അലിയന്‍ കണ്ടി രഞ്ജിത്ത് (30) ചികിത്സാ സഹായ കമ്മിറ്റി രൂപീകരണം 18-06-2017  ന് ഉച്ചയ്ക്ക് 2 മണിക്ക് പൂനൂര്‍ വ്യാപാരഭവനില്‍ വച്ച്  പുരുഷന്‍ കടലുണ്ടി എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ചേരുന്നതാണ്.

കരള്‍ രോഗബാധിതനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് രഞ്ജിത്ത് ഇപ്പോള്‍. ചികിത്സക്കായ് ഏകദേശം ഇരുപത്തിയഞ്ചു ലക്ഷത്തോളം ചിലവ് വരുമെന്നിരിക്കെ രഞ്ജിത്തിന്‍റെ കുടുംബത്തിന് മാത്രം ഇത്രയും തുക സമാഹരിക്കുവാന്‍ കഴിയാത്തതിനാല്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നാണ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുവാന്‍ പോകുന്നത്.

 

No comments