പനിച്ച് വിറച്ച കൂരാച്ചുണ്ടിലേക്ക് കെഎംസിസിയുടെ സഹായ ഹസ്തം
1300 കുടുംബങ്ങൾക്ക് 10ലക്ഷം രൂപയുടെ സഹായം
ഡെങ്കിപ്പനി രൂക്ഷമായ സാഹചര്യത്തിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്രെ സഹായം ലഭിച്ചിട്ടില്ല. ഇവിടെയാണ് മുസ്ലിം ലീഗിന്റെ പത്ത് ലക്ഷം രൂപയുടെ റിലീഫ് പ്രവർത്തനം ഒരു ഗ്രാമത്തിന് ആശ്വാസമാകുന്നത്.യു എഇ കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, മലബാർ ഇന്റർ നാഷണൽ എംഡി ഷംലാൽ അഹമ്മദ് എന്നിവരാണ് ഈ കാരുണ്യപ്രവർത്തനത്തിന് മുൻകൈയെടുത്ത്. സിഎച്ച് സെന്റർ ജനറൽ സെക്രട്ടറി എംഎ റസാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .
ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷനായി. മുൻ എംഎൽഎ യുസി രാമൻ, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്,വൈസ് പ്രസിഡന്റ് ഒകെ അമ്മദ്,ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരം, ഗീതാ ചന്ദ്രൻ, ശുക്കൂർ തയ്യിൽ, സാജിദ് കോറോത്ത്, അഗസ്റ്റിൻ കാരക്കട,വിഎസ് ഹമീദ്, തങ്കപ്പൻ, സൂപ്പി തെരുവത്ത്, എകെ പ്രേമൻ, ഓമന രവീന്ദ്രൻ, ജിതിൻ, റസാഖ് ,ഇബ്രാഹിം ചാത്തോത്ത്,ഒകെ നവാസ്, ഒഎസ് അസീസ്, ഫൈസൽ കുന്നത്തേരി,സഹീർ,കാർത്തിക വിജയൻ,റഫീഖ്, ഷക്കീന ,റംല പ്രസംഗിച്ചു
ഷംസീര്‍ കിനാലൂര്‍
No comments