Recent comments

Breaking News

കിണര്‍ മാലിന്യ ടാങ്കാക്കിയ കെട്ടിട ഉടമയ്ക്ക് 25000 പിഴ

എകരൂല്‍ : എകരൂലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജലസ്രോതസ്സുകള്‍ മലിനപ്പെടും വിധം ഉപയോഗ ശൂന്യമായ കിണര്‍ മാലിന്യ ടാങ്കാക്കി മാറ്റിയ  കെട്ടിട ഉടമയ്ക്ക് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തി. അടുത്തുള്ള സ്ഥലങ്ങളിലെ കിണറുകളിലെ ജലം മലിനമാകുന്ന തരത്തിലായിരുന്നു ഈ കിണര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ കക്കൂസ് ടാങ്കാക്കി മാറ്റിയത്. 

കെട്ടിട ഉടമയ്ക്കെതിരെ ആരോഗ്യവകുപ്പ് നാലായിരം രൂപ പിഴ ചുമത്തിയിരുന്നു,
കൂടുതല്‍ വായന :  എകരൂലും ഇയ്യാടും ആരോഗ്യവകുപ്പിന്‍റെ മിന്നല്‍ പരിശോധന, ഉടമസ്ഥര്‍ക്ക് പിഴ ചുമത്തി

No comments