കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഇ ശ്രീധരനും പ്രതിപക്ഷ നേതാവിനും സീറ്റില്ല, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
മെട്രോ നിര്‍മ്മാണത്തിന്റെ മുഖ്യ ഉപദേശകനായ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സ്ഥലം എംഎല്‍എ പിടി തോമസിനേയും ഉള്‍പ്പെടുത്തണം എന്നാവശ്യ
പ്പെട്ടാണ് കത്ത്. ശനിയാഴ്ച നടക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, എന്നിവരുടെ പേരുകളാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇവര്‍ക്കൊപ്പം കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കെവി തോമസ് എംപി എന്നിവരും വേദി പങ്കിടുമെന്ന് പ്രധാനമന്ത്രിയുട ഓഫീസ് അറിയിച്ചിട്ടുണ്ട്
സംസ്ഥാന സര്‍ക്കാര്‍ നല്കിയ 13 പേരുടെ ലിസ്റ്റില്‍ നിന്നാണ് ഓഫീസ് 4 പേരായി വെട്ടിച്ചുരുക്കിയത്
[…] കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഇ ശ്രീധര… […]
ReplyDelete