ട്രെയിനുകളെ പിന്നിലാക്കി കെഎസ്ആര്‍ടിസി യുടെ മിന്നല്‍ ബസ്സ് സര്‍വീസ് , സ്റ്റോപ്പും സമയവും ഇങ്ങനെ
ട്രെയിനുകളേക്കാള്‍ മണിക്കൂറുകള്‍ ലാഭത്തിലാണ് പല സര്‍വ്വീസുകളും ലക്ഷ്യത്തിലെത്തുക. തിരുവനന്തപുരത്തു നിന്നും പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് എട്ടര മണിക്കൂര്‍ എടുക്കുമെങ്കില്‍ KSRTC മിന്നലിന് വെറും ആറര മണിക്കൂര്‍ മതി
രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ 6.50ന് പാലക്കാടെത്തും. വെറും 4 സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്‍വ്വീസിനുണ്ടാവുക. ലാഭകരമെന്ന് കണ്ടാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകളേക്കാള്‍ മൂന്ന് മണിക്കൂര്‍ വരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന് സൂപ്പര്‍ ഡീലക്‌സിന്റെ ചാര്‍ജ്ജുകള്‍ ആയിരിക്കും ഈടാക്കുക.
മിന്നല്‍ സര്‍വ്വീസ് സമയവും സ്റ്റോപ്പും
തിരുവനന്തപുരം പാലക്കാട് 6.30 മണിക്കൂര്‍
(സ്റ്റോപ്)
തിരുവനന്തപുരം കാസര്‍കോട് 11.30 മണിക്കൂര്‍ !(8 സ്റ്റോപ്)
തിരുവനന്തപുരം കണ്ണൂര്‍ 9.30 മണിക്കൂര്‍ (6 സ്റ്റോപ്)
തിരുവനന്തപുരം സുല്‍ത്താന്‍ ബത്തേരി 9.20 മണിക്കൂര്‍ (8 സ്റ്റോപ്)
തിരുവനന്തപുരം മാനന്തവാടി 9.25 മണിക്കൂര്‍ (8 സ്റ്റോപ്)
തിരുവനന്തപുരം കട്ടപ്പന 6.15 മണിക്കൂര്‍ (5 സ്റ്റോപ്)
തിരുവനന്തപുരം മൂന്നാര്‍ 6.30 മണിക്കൂര്‍ (4 സ്റ്റോപ്)
പാലക്കാട് കുമളി 6 മണിക്കൂര്‍ (4 സ്റ്റോപ്)
പാലക്കാട് മംഗലാപുരം 7.20 മണിക്കൂര്‍ (നാല് സ്റ്റോപ്)
No comments