Recent comments

Breaking News

നഴ്‌സസ് അസോസിയേഷന്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

തിരുവനന്തപുരം:ശമ്പളവര്ധന ആവശ്യപ്പെട്ട് ഇന്ത്യന് നഴ്സസ് അസോസിയേഷന് സെക്രട്ടേറിയറ്റിനു മുന്നില് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

അസോസിയേഷന് ജനറല് സെക്രട്ടറി ഇ.എ.മുഹമ്മദ് ഷിഹാബിനെ ഹാരമണിയിച്ചുകൊണ്ട് അദ്ദേഹം സമരത്തിനു പിന്തുണയറിയിച്ചു. ഇന്ത്യന് നഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ലിബിന് തോമസ് അധ്യക്ഷത വഹിച്ചു. സമരത്തിന് നഴ്സുമാരുടെ വിവിധ സംഘടനകളായ കെ.ജി.എന്എ, ഐ.എന്പി.എ. എന്നിവയും പിന്തുണയറിയിച്ചു.

ആശുപത്രികളില് നഴ്സുമാര് പണിമുടക്കിക്കൊണ്ടുള്ള സമരം വ്യാഴാഴ്ച കണ്ണൂര് ജില്ലയില് ആരംഭിക്കും. സര്ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടായില്ലെങ്കില് മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്ക്കാരുമായി രണ്ടു ഘട്ടമായി നടത്തിയ ചര്ച്ചയില് തീരുമാനമുണ്ടാകാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് അസോസിയേഷന് അറിയിച്ചു.

അനുകൂലമായ നടപടികളുണ്ടായില്ലെങ്കില് സ്വകാര്യ ആശുപത്രികളിലെ മുഴുവന് നഴ്സുമാരെയും അണിനിരത്തി പണിമുടക്കുമെന്നും സംഘടനാനേതാക്കള് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്ദേശങ്ങള് നടപ്പാക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്പ്പിനും തയ്യാറല്ലെന്ന് സര്ക്കാരിനെ അറിയിച്ചതായും അസോസിയേഷന് ഭാരവാഹികള് പറഞ്ഞു.

No comments