Recent comments

Breaking News

ഒരാള്‍മാത്രമുള്ള നാലുചക്ര വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിയന്ത്രണം



കോഴിക്കോട്: റംസാന്‍ തിരക്ക് പ്രമാണിച്ച് ഒരാള്‍ മാത്രമായി യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇവ നഗരത്തിനുപുറത്ത് പാര്‍ക്ക് ചെയ്യണം.

ഇത്തരം വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നുണ്ടെങ്കില്‍ പോലീസിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കും. കണ്ണൂര്‍ റോഡ്, രാജാജി റോഡ്, മാവൂര്‍ റോഡ്, പുതിയറ, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം ബൈപ്പാസ്, വയനാട് റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് സൗത്ത് എ.സി. അറിയിച്ചു.

No comments