Recent comments

Breaking News

ബത്തേരി - തിരുവനന്തപുരം മിന്നല്‍ ബസ്സിന്റെ സമയവും നിരക്കുകളും

പുഷ്ബാക്ക് സീറ്റ്, മൊബൈൽ ചാർജ്ജർ തുടങ്ങി ജിപിഎസ് ട്രാക്കിംഗ് സംവിധാനം വരെ മിന്നലിനുണ്ട്

കോഴിക്കോട് : ആഡംബരസൗകര്യത്തോടെ കുറഞ്ഞ ചിലവില്‍ വളരെ വേഗം ഇനി നമുക്കും എത്തിച്ചേരാം തിരുവനന്തപുരത്ത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച മിന്നല്‍ സൂപ്പര്‍ എയര്‍ ഡീലക്സ് ഒമ്പത് മണിക്കൂര്‍ ഇരുപത് മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരും.

ബൈപ്പാസ് റൈഡർ ആയാണ് സർവ്വീസുകൾ. സൂപ്പർ ഡീലക്സിന്റെ ചാർജ്ജാണ് മിന്നലിന് ഏർപ്പെടുത്തുന്നത്.സാധാരണ എയർബസിന് സമാനമായ അന്തരീക്ഷമാണ് ബസിൽ. പുഷ്ബാക്ക് സീറ്റ്, മൊബൈൽ ചാർജ്ജർ തുടങ്ങി ജിപിഎസ് ട്രാക്കിംഗ് സംവിധാനം വരെ മിന്നലിനുണ്ട്

സമയക്രമവും നിരക്കുകളും ചുവടെ :::

1945 സുൽത്താൻ ബത്തേരി - തിരുവനന്തപുരം മിന്നൽ സൂപ്പർ എയർ ഡീലക്സ്

വഴി : താമരശ്ശേരി, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാമ്പി, കുന്ദംകുളം, തൃശൂർ, എറണാകുളം/വൈറ്റില, ആലപ്പുഴ, കൊല്ലം

സമയ ക്രമം:

19.45 സുൽത്താൻ ബത്തേരി 
21.00 താമരശ്ശേരി 
22.30 പെരിന്തൽമണ്ണ 
23.45 തൃശൂർ 
01.20 എറണാകുളം 
02.20 ആലപ്പുഴ 
04.00 കൊല്ലം 
05.15 തിരുവനന്തപുരം

ടിക്കറ്റ് നിരക്കുകൾ

സുൽത്താൻ ബത്തേരി-തിരുവനന്തപുരം - RS 491
സുൽത്താൻ ബത്തേരി-കൊല്ലം - RS 421
സുൽത്താൻ ബത്തേരി-ആലപ്പുഴ - RS 351
സുൽത്താൻ ബത്തേരി-തൃശൂർ - RS 221
സുൽത്താൻ ബത്തേരി-പെരിന്തൽമണ്ണ - RS 151
സുൽത്താൻ ബത്തേരി-താമരശ്ശേരി - RS 83

1845 തിരുവനന്തപുരം - സുൽത്താൻ ബത്തേരി മിന്നൽ സൂപ്പർ എയർ ഡീലക്സ്

വഴി : കൊല്ലം , ആലപ്പുഴ, എറണാകുളം/വൈറ്റില , തൃശൂർ, കുന്ദംകുളം , പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി

സമയ ക്രമം : 
18.45 തിരുവനന്തപുരം 
20.00 കൊല്ലം 
21.40 ആലപ്പുഴ 
22.50 എറണാകുളം 
00.10 തൃശൂർ 
01.40 പെരിന്തൽമണ്ണ 
02.50 താമരശ്ശേരി 
04.05 സുൽത്താൻ ബത്തേരി

തിരുവനന്തപുരം-സുൽത്താൻ ബത്തേരി - RS 494
കൊല്ലം -സുൽത്താൻ ബത്തേരി - RS 421
ആലപ്പുഴ-സുൽത്താൻ ബത്തേരി - RS 351
തൃശൂർ-സുൽത്താൻ ബത്തേരി - RS 221
പെരിന്തൽമണ്ണ-സുൽത്താൻ ബത്തേരി - RS 151
താമരശ്ശേരി-സുൽത്താൻ ബത്തേരി - RS 83

ഓൺലൈൻ റിസർവേഷൻ ലഭ്യം ആണ്
www.ksrtconline.com

No comments