ഇനി ഗവിയിലേക്ക് ഇല്ല. അങ്ങ് വയലടയ്ക്ക്
പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്ക് യാത്ര പോകാന്‍ പറ്റിയ സ്ഥലമാണ് ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്നും കൃത്യം 12 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ #വയലട യില്‍ എത്തിച്ചേരാം.
അവിടെ നിന്നും അല്പം ഒന്ന് നടന്നാല്‍ ഊട്ടിയിലെ കൊടൈക്കനാലിനെ വെല്ലുന്ന രീതിയില്‍ ഉള്ള "മുള്ളന്‍പാറയില്‍" എത്താം . സൂയിസൈഡ് പോയിന്റിന്റെ ഓര്‍മ്മകള്‍ നമ്മളില്‍ അലയടിക്കും. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ ഓര്‍മ്മകള്‍ എന്നും ഒരു അനുഭവം ആകും. മഴയുള്ള സമയമാണെങ്കില്‍ നല്ല കോട ഇറങ്ങിയതും മറ്റും കാണുവാന്‍ സാധിക്കും
ബാലുശ്ശേരിയില്‍ നിന്നും കുറുമ്പൊയില്‍ വഴി വയലട കയറാം അല്ലെങ്കില്‍ തലയാട് വഴിയും വയലട കയറാം. കുറുമ്പൊയില്‍ വഴിയാണ് കയറുന്നതെങ്കില്‍ അല്പം മുന്നോട്ടു പോയാല്‍ മനോഹരമായ ഒരു വെള്ളച്ചാട്ടവും യാത്രികര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. (മഴക്കാലത്ത് മാത്രം ) ഊട്ടിക്കും ഗവിയിലെക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കുറി ആ യാത്ര നേരെ തിരിച്ചു ഇങ്ങു വയലടയ്ക്ക് പിടിക്ക്... ഒരിക്കലും നിങ്ങള്‍ക്ക് അതൊരു നഷ്ടമാകില്ല, കൂടുതല്‍ ഞങ്ങള്‍ പറയുന്നില്ല കാണുക ചില ചിത്രങ്ങള്‍

ഫോട്ടോ കടപ്പാട് : ഗൂഗിള്‍ അമ്മച്ചിയില്‍ നിന്നും ഒപ്പിച്ചു
No comments