
ബാലുശ്ശേരി : തികച്ചും മാതൃകയായി ബാലുശ്ശേരി സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ്. ദിനം തോറും നിരവധി ആളുകള്‍ എത്തിച്ചേരുന്ന ബാലുശ്ശേരി ഗവണ്മെന്റ് ആശുപത്രിക്ക് കസേരകള്‍ നല്‍കി മാതൃകയായിരിക്കുകയാണ് ഈ ഗ്രൂപ്പ്.
ഇന്ന് രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ സി പി ഐ എം ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുംമ്പൊയിൽ ആശുപത്രി മെഡിക്കൽ ഓഫീസർക്ക് കസേര കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി സുമേഷ് മൂലാട് അധ്യക്ഷനും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സജിൽ മാസ്റ്റര്‍ സ്വാഗതവും, ഡി വൈ എഫ് ഐ ബാലുശ്ശേരി മേഖല കമ്മിറ്റി അംഗവും ബാലുശ്ശേരി സഖാക്കൾ നവമാധ്യമ കൂട്ടായ്‍മ അഡ്മിനുമായ റംഷിദ് വി കെ നന്ദിയും പറഞ്ഞു. പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് സബീഷ്. മുൻ ജയിൽ സൂപ്രണ്ട് ഒ പി സത്യൻ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു
No comments