Recent comments

Breaking News

പകര്‍ച്ചപ്പനി തടയാന്‍ ബോധവല്‍ക്കരണവുമായി കുട്ടിപ്പോലീസ്

എളേറ്റില് എം.ജെ. ഹയര് സെക്കന്ഡറി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളാണ് പകര്ച്ചപ്പനി തടയാന് സജീവമായി പ്രവര്ത്തിക്കുന്നത്

എകരൂല് : നാട്ടില് പകര്ച്ചപ്പനി പടര്ന്നുപിടിക്കുമ്പോള് ബോധവത്കരണവും കൊതുകു നശീകരണ പ്രവര്ത്തനങ്ങളുമായി കുട്ടിപ്പോലീസുകാര് രംഗത്ത്.

എളേറ്റില് എം.ജെ. ഹയര് സെക്കന്ഡറി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളാണ് പകര്ച്ചപ്പനി തടയാന് സജീവമായി പ്രവര്ത്തിക്കുന്നത്.വീടുകളിലെയും പരിസരങ്ങളിലെയും കൊതുകിന്റെ ഉറവിടങ്ങള് നശിപ്പിക്കുകയും ലഘുലേഖകള് വിതരണം ചെയ്യുകയും ചെയ്തു. വാര്ഡ് അംഗം എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണവും ഇവര്ക്കുണ്ട്.

ഹെല്ത്ത് ഇന്സ്പെക്ടര് ഹരിലാല് ക്ലാസെടുത്തു. കേഡറ്റുകളായ ദീപ്ന ദിലീപ്, ഷാമില് ഷരീഫ്, നൂഹ ഫാത്തിമ, പി. മുഹമ്മദ് ആദില് എന്നിവര് നേതൃത്വം നല്കി

 

 

ഫോട്ടോ കടപ്പാട് : മാതൃഭൂമി

No comments