Recent comments

Breaking News

വില്ലേജില്‍ വരുന്ന ജനങ്ങളെ വലച്ചാല്‍ കര്‍ശന നടപടി : റവന്യൂമന്ത്രി

കോഴിക്കോട് : വിവിധ സേവനങ്ങള്ക്കായി വില്ലേജ് ഓഫീസില് എത്തുന്നവരെ നടത്തി വലയ്ക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്. സേവനങ്ങള്ക്കായി രണ്ട് തവണയില് അധികം ജനങ്ങളെ ഓഫീസിലേക്ക് എത്തിക്കരുത്. അങ്ങനെയെങ്കില് ഇതിന്റെ കാരണം രേഖാമൂലം അയാള്ക്ക് എഴുതി നല്കണമെന്നും റവന്യൂമന്ത്രി നിര്ദേശിച്ചു.

കോഴിക്കോട് ചെമ്പനോടയില് കരമടച്ചു നല്കുന്നതില് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ നടപടിയില് മനം നൊന്ത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വില്ലേജ് ഓഫീസര്ക്കും തഹസില്ദാര്ക്കും കര്ശന നിര്ദേശം നല്കിയത്. ഇക്കാര്യം നിര്ദേശിച്ച് കൊണ്ട് വില്ലേജ് ഓഫീസര്, തഹസില്ദാര് എന്നിവര്ക്ക് സര്ക്കുലര് അയക്കാന് ലാന്റ് റവന്യൂ കമ്മിഷണറോടും, ജില്ലാ കലക്ടര്മാരോടും റവന്യമന്ത്രി നിര്ദേശിച്ചു

ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

No comments