രോഗങ്ങള്‍ പടരുന്നു, രോഗ ലക്ഷണങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ഡോക്ടര്‍ റഹീസ് കെ മിന്‍ഹാന്‍സ് എഴുതുന്നു
മഴക്കാലം പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. കേരളത്തില്‍ മഴക്കാലത്ത് കണ്ടുവരുന്ന സാധാരണ അസുഖങ്ങള്‍ ജലദോഷം, വൈറല്‍പ്പനി, ചുമ, ഛര്‍ദ്യതിസാരം, മഞ്ഞപ്പിത്തം, ന്യൂമോണിയ, ടൈഫോയ്‌ഡ്, ഡെങ്കിപ്പനി തുടങ്ങിയവയാണ്. രോഗാണുക്കള്‍ വളരാനിടയാകുന്ന അന്തരീക്ഷസാഹചര്യം, സംസ്കരിക്കാതെ വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരം, മലിനജലം, ഭക്ഷണപദാര്‍ത്ഥങ്ങളുടെ ശുചിത്വമില്ലായ്‌മ മുതലായ കാരണങ്ങള്‍ രോഗാണുവര്‍ധനയ്‌ക്കും അത് വഴി രോഗവ്യാപനത്തിനും ഇടയാക്കുന്നു.
വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍നിന്ന് മഴയുടെ തണുപ്പിലേക്ക് കാലാവസ്ഥ പെട്ടന്ന് മാറുമ്പോള്‍ രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ പെരുകുവാന്‍ ഉള്ള സാഹചര്യം സംജാതമാകുകയായി. മഴയെ ഇഷ്ട്ടപ്പെടുമ്പോഴും ആരോഗ്യ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലം ആണെന്ന തിരിച്ചറിവ് ഉണ്ടാകണം. മഴ കണ്ടും രസിക്കുന്ന കാലം രോഗങ്ങളുടേതുകൂടിയാണെന്ന് കരുതിയിരിക്കുക.
രോഗങ്ങള്‍ പടരുന്നതിന് കാരണങ്ങള്‍
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലും മിക്കവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ തന്നെ ശരീരത്തില്‍ നിലനില്‍ക്കും. ഇവര്‍ രോഗികളാകണമെന്നില്ല.
ഇവരുടെ മലമൂത്രങ്ങളില്‍ കൂടി ലക്ഷക്കണക്കിന് രോഗാണുക്കളാണ് വിസര്‍ജിക്കുന്നത്.പകര്‍ച്ചവ്യാധികള്‍ പരത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഇവരാണ് അവരെ നമുക്ക് രോഗാണു വാഹകര്‍ എന്ന് വിളിക്കാം. ശുചിത്വവും രോഗപ്രതിരോധശേഷിയും മഴക്കാലത്ത് കുറയുന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നു.
കുടിവെള്ളം മലിനപ്പെടുന്നതാണ് മഴക്കാല രോഗങ്ങള്‍ ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം.. മഴക്കാലമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന തോടുകളിലെയും പുഴകളിലെയും മാലിന്യങ്ങള്‍ കിണറിലെ വെള്ളവുമായി കലരുന്നത്തിനുള്ള സാദ്ധ്യത ഏറെയാണ്. അതോടെ ജലജന്യ രോഗങ്ങള്‍ക്ക് പടര്‍ന്നു പിടിക്കുകയായി. മലിനജലം കുടിക്കുന്നതും ഈ വെള്ളത്തില്‍ ഭക്ഷണം പാകംചെയ്യുന്നതും പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴുകാനുപയോഗിക്കുന്നതുമടക്കം, വെറുതെ വായ കഴുകുന്നത് വരെ ഉള്ള കാരണങ്ങള്‍ കൊണ്ട് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാം.. തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങള്‍ക്ക് പടര്ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. .
കൊതുക് പരത്തുന്ന രോഗങ്ങള്‍
പകര്‍ച്ചപ്പനികളിലധികവും പരത്തുന്നത് കൊതുകുകളാണ്. മഴക്കാലത്ത് രൂപപ്പെടുന്ന ചെറിയ ശുദ്ധജലക്കെട്ടുകളിലാണ് കൊതുകുകള്‍ അധികവും മുട്ടയിട്ടു പെരുകുന്നത്. റ്റയിലുകള്‍ ഇട്ട മുറ്റങ്ങള്‍ വെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കാതെ കൊതുകുകള്‍ പെറ്റുപെരുകാന്‍ സാഹചര്യം ഒരുക്കും. .
400 മില്യണ്‍ വര്‍ഷങ്ങളായി ലോകത്ത് വെല്ലുവിളി ഉയര്‍ത്തുന്ന ജീവികള്‍ ആണ് കൊതുകുകള്‍. ദിവസവും ശരാശരി 3 മുതല്‍ 10 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് കൊതുകുകള്‍ക്കുണ്ട്. കൂടാതെ വളര്‍ച്ചയുടെ കാലയളവ് അന്തരീക്ഷ ഊഷ്മാവ് അനുസരിച്ച് കൂട്ടാനും കുറക്കാനുമുള്ള കഴിവും ഇവക്കുണ്ട്. ജപ്പാന്‍ ജ്വരം, ചികുന്‍ഗുനിയ, ഡെങ്കിപ്പനി ഇവയൊക്കെ കേരളത്തില്‍ പരത്തിയത് കൊതുകുകള്‍ തന്നെ. .
ഓരോതരം കൊതുകുകളും മുട്ടയിടാന്‍ വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. വളരെ കുറച്ചു വെള്ളം മതി കൊതുകിന് മുട്ടയിട്ട് പെരുകാന്‍. മലിനജലത്തിലാണ് ജപ്പാന്‍ ജ്വരത്തിന് ഇടയാക്കുന്ന കൊതുകുകള്‍ മുട്ടയിടുന്നത്. പാത്രങ്ങളിലും മറ്റും ശേഖരിക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിയും ചികുന്‍ഗുനിയയും പരത്തുന്ന കൊതുകുകള്‍ക്ക് മുട്ടയിട്ടു പെരുകുന്നത്.. പാത്രം കഴുകുന്ന സ്ഥലം മുട്ടയിടാന്‍ കൊതുകുകള്‍ താവളമാക്കാറുണ്ട്.
പകര്‍ച്ചപ്പനി നിയന്ത്രണത്തിന് കൊതുക് നിവാരണം അനിവാര്യമാണ്. കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുന്നതാണ് അതില്‍തന്നെ ഏറ്റവും ഫലപ്രദമായ മാര്‍ഗം. കൊതുകുകളുടെ മുട്ടകള്‍ വിരിയാന്‍ 7 മുതല്‍ 10 ദിവസം വരെ എടുക്കും. വീടിന്‍െറ പരിസരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, ചിരട്ടകള്‍, ചകിരി തൊണ്ടുകള്‍, ടയറുകള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം എന്നിവ കളയുന്നതോടെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയും. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്നത് ഏറെ ഭലപ്രദമാണ് പ്രായപൂര്‍ത്തിയായ കൊതുകുകളെ നശിപ്പിക്കാനുള്ള ശമങ്ങളും ഉണ്ടാകണം.
ശ്രദ്ധിക്കേണ്ട രോഗങ്ങള്‍
മഴയോടൊപ്പം വന്നെത്തുന്ന ചെറുതും വലുതുമായ രോഗങ്ങള്‍ ഒട്ടേറെയുണ്ട്. സ്ഥായിയായ രോഗങ്ങള്‍ക്ക് പുറമേയാണ് മഴക്കാല രോഗങ്ങള്‍ കൂടി ഉണ്ടാകുന്നത്. ജലദോഷം മുതല്‍ ടെങ്കു വരെ ഉള്ള രോഗങ്ങള്‍വരെ പിടിപെടാനും പകര്‍ന്നുപിടിക്കാനും ഉള്ള സാദ്ധ്യതകള്‍ തള്ളിക്കളയാന്‍ ആകില്ല. . അതുകൊണ്ട് കരുതിയിരിക്കണം. ചെറുതായി കടന്നുപോകുന്ന രോഗങ്ങള്‍ നിസാരമാക്കരുത്. പനി വന്നാല്‍ ചികിത്സതേടണം, രോഗം തടയണം. മഴക്കാലം ആസ്വദിക്കണം പക്ഷേ രോഗമില്ലാതെയാവണം.
മഴക്കാല രോഗങ്ങള്‍: പ്രധാന ലക്ഷണങ്ങള്‍
ഡെങ്കിപ്പനി: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്നു. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, കണ്ണിനു പിന്നിലും ഇടുപ്പിലും ശക്തിയയാ വേദന, ചര്‍ദ്ദി രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ജപ്പാന്‍ ജ്വരം: ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍ പനിക്കൊപ്പം ശക്തമായ തലവേദന, ഓര്‍മക്കുറവ്, കൈകാല്‍ തളര്‍ച്ച എന്നിവയാണ്.
മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് - എ അഥവാ മഞ്ഞപ്പിത്തം പൊതുവേ നിസാരമാണ്. ചെറിയ ചികിത്സകളിലൂടെ ഭേദമാകും. കരളിലെ കോശങ്ങെളെ ബാധിക്കുന്ന ഹൈപ്പറ്റൈറ്റിസ് ബി. സൂക്ഷിക്കേണ്ട . രോഗമാണ്. എ ആണോ ബി ആണോ എന്ന് രക്ത പരിശോധന യിലൂടെ തിരിച്ചറിയാം..സി.ഡി.ഇ. എന്നീ വിഭാഗത്തില്‍ പെടുന്ന മഞ്ഞപ്പിത്തം ഉണ്ടെങ്കിലും അവ സര്‍വ്വസാധരണമല്ല.
ലക്ഷണങ്ങള്‍
- കണ്ണിലെ വെള്ള മഞ്ഞനിറമാവുക.
- മൂത്രത്തിന് മഞ്ഞയോ ചുവപ്പോ നിറം..
- ചര്‍മ്മം മഞ്ഞനിറത്തിലാവുക.
- ചര്‍ദ്ദി, വിശപ്പില്ലായ്മ, ഓക്കാനം, ദേഹവേദന തുടങ്ങിയ ശാരീരികാസ്വസ്‌ഥതകള്‍.
ചികുന്‍ഗുനിയ: ഈഡിസ് കൊതുക് പരത്തുന്നു. പനിക്കൊപ്പം സന്ധികളില്‍നിന്ന് നീര്, വേദന ഇവ ഉണ്ടാകും.
ചര്‍ദ്ദ്യതിസാരം : ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛര്‍ദി, ചര്‍മത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.
ടോണ്‍സിലൈറ്റിസ്: തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാന്‍ പ്രയാസം, ചുമ എന്നിവയുണ്ടാവും.
വൈറല്‍ പനി: എളുപ്പം പടര്‍ന്നുപിടിക്കുന്ന പനി, ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.
എലിപ്പനി: എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കള്‍ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലെത്തുന്നു. മുറിവുകളിലൂടെയാണ് ശരീരത്തില്‍ കടക്കുന്നത്. പനി, കണ്ണിന് ചുവപ്പുനിറം, വേദന ഇവ കാണപ്പെടും. ലോകത്തില്‍ ഏറ്റവും അധികം കാണുന്ന മാരകമായ ജന്തുജന്യരോഗങ്ങളിലൊന്നാണ് എലിപ്പനി അഥവാ ലെപ്‌ടൊ സ്‌പൈറോസിഡ്. നിരവധി പേരുടെ ജീവന്‍ എടുത്ത രോഗം ആണ് എലിപ്പനി. കേരളത്തില്‍ ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവിലാണ് എലിപ്പനി അധികരിക്കുന്നത്. സ്‌പൈറോക്കീറ്റ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ലെപ്‌റ്റോസ് പൈറാ ഇക്‌ടെറോ ഹെമെറോപിയെ എന്ന രോഗാണുവാണ് രോഗകാരണം സാധാരണ വൈറല്‍പ്പനിയുമായി സാമ്യമുള്ള എലിപ്പനി മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളോടെ അനു കാണപ്പെടുക. രോഗിയെ പെട്ടെന്ന് ഗുരുതരാവസ്‌ഥയിലെത്തിക്കും എന്നതിനാല്‍ അതീവ ജാഗ്രത വേണ്ടുന്ന രോഗമാണ് എലിപ്പനി. .
ടൈഫോയ്ഡ്: രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
മഴക്കാലത്തെ ആരോഗ്യസംരക്ഷണം
മഴക്കാലത്ത് ശരീരബലവും ദഹനശക്തിയും പൊതുവെ കുറവായിരിക്കും. അതിനാല്‍ രോഗപ്രതിരോധശേഷിയും ദഹനശക്തിയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ ആണ് കഴിക്കേണ്ടത്.
രോഗങ്ങളുടെ പുനരാക്രമണം, പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റം എന്നിവ തടയാന്‍ ശരീരത്തെ നേരത്തേ തന്നെ സജ്ജമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ റീച് എന്ന സാംക്രമിക രോഗ പ്രധിരോധ സെല്‍ കണ്ടെത്തിയ പ്രധിരോധ ഔഷധങ്ങള്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഹോമിയോപ്പതി സ്ഥാപനങ്ങളിലും ലഭ്യമാണ്
മഴക്കാലത്ത് കഴിക്കാവുന്ന ഭക്ഷണങ്ങള്‍
മഴക്കാലത്ത് എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണങ്ങളായ ഗോതമ്പ്, ചെറുപയര്‍, തവിട് കളയാത്ത അരി, വഴുതനങ്ങ, വാഴക്കൂമ്പ്, പാവക്ക, നെല്ലിക്ക, കോവക്ക, മുരിങ്ങക്ക, കോഴിയിറച്ചി, ചെറുമത്സ്യങ്ങള്‍, ആട്ടിറച്ചി എന്നിവ ഭക്ഷണത്തില്‍പെടുത്താം.
പച്ചക്കറികളും തുവരയും ചേര്‍ത്ത സൂപ്പുകള്‍, മാംസസൂപ്പുകള്‍ എന്നിവയും മഴക്കാലത്ത് അനുയോജ്യമാണ്. ചുക്കും മല്ലിയും ജീരകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. മലരിട്ട് വെന്ത വെള്ളം ഛര്‍ദിയെയും മുത്തങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം നിര്‍ജലീകരണത്തെയും തടയും.
ശുചിത്വം
വര്‍ഷകാല രോഗനിയന്ത്രണത്തിന് ചികിത്സയോടൊപ്പം പ്രതിരോധ നടപടികളും ഊര്‍ജിതമാക്കേണ്ടതുണ്ട്. പരിസര ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യം നല്‍കണം. ഒപ്പം ജലശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കേണ്ടതുണ്ട്.
വ്യായാമം
ജോഗിങ്, യോഗ, സ്കിപ്പിങ് തുടങ്ങി വീട്ടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ വര്‍ഷകാലത്ത് അനുയോജ്യമാണ്.
മഴക്കാലരോഗങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ പലപ്പോഴും മാരകമാകാറുണ്ട്. സ്വയം ചികിത്സകള്‍ ഒഴിവാക്കി ക്വാളിഫൈഡ് ഹോമിയോപ്പതി ഡോക്റ്ററെ തന്നെ കണ്ടു ചികിത്സ തേടണം.
എല്ലാ വൈറല്‍ രോഗങ്ങള്‍ക്കും വളരെ പെട്ടന്ന് ഫലിക്കുന്ന ചികിത്സ ഹോമിയോപ്പതി ആണ്. ടെങ്കു ഫീവര്‍, വൈറല്‍ ഫീവര്‍ എന്നിവയ്ക്ക് നാലുദിവസം കൊണ്ട് തന്നെ രോഗ ശമനം ഉണ്ടാകുന്നു. പ്ലേറ്റ്-ലെറ്റ് കൌണ്ട് കുറയുന്ന രോഗികള്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് സേവിക്കുന്ന ഹോമിയോപ്പതി മരുന്ന് കൊണ്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കൌണ്ട് വര്‍ധിക്കുന്നതാണ്.
Dr.Rahees K Minhans
Director and Chief Physician
Minhans Homeopathy
Multispecialty Clinic
Saaff Arcade, Bus Stand Link Road, Koyilandy
Phone: 9020884242, 9142084242
www.drraheesonline.com
ഡോക്ടര്‍ റഹീസ് കെ മിന്‍ഹാന്‍സ്
No comments