ബാലുശ്ശേരി: പൂവമ്പായി എ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച തുടങ്ങുന്ന ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഉപജില്ലയിലെ 90 സ്‌കൂളുകളില്‍നിന്ന് 3680 വിദ്യാര്‍ഥികള്‍ മത്സരിക്കാനെത്തും. അറബിക് സാഹിത്യോത്സവം, സംസ്‌കൃതോത്സവം ഉള്‍പ്പെടെ പന്ത്രണ്ട് വേദികളിലായി നടക്കുന്ന മത്സരം രാവിലെ 9.30-ന് തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയാവും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷനാകും. മൂന്നുദിവസങ്ങളിലായി നടത്തുന്ന മേള 16-ന് സമാപിക്കും. രചനാമത്സരങ്ങള്‍ രണ്ട് ദിനങ്ങളിലായി കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍, പ്രിന്‍സിപ്പല്‍ വി.പി. ഇബ്രാഹിം, എ.ഇ.ഒ. എം. രഘുനാഥ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എ.സി. ബൈജു, കണ്‍വീനര്‍ പി.ജി. ദേവാനന്ദ്, കബീര്‍ കുന്നോത്ത്, പി. അബ്ദുസലാം, ഷാനവാസ് കുറുമ്പൊയില്‍ എന്നിവര്‍ പങ്കെടുത്തു.
No comments