Recent comments

Breaking News

പെരുമഴയത്തും പെരുന്നാൾ ദിനത്തിൽ ഗിഫ്റ്റ് ഓഫ് ഹാർട്ട് അംഗങ്ങൾ പെരുന്നാൾ പൊതിയുമായി കോഴിക്കോടിന്റെ തെരുവോരങ്ങളില്‍

കോഴിക്കോട്: നാട്ടിലെല്ലാവരും ഭക്ഷിക്കുന്നുവെന്നുറപ്പിക്കാൻ ഒരു നേരത്തെ ഭക്ഷണത്തിനപ്പുറം മിച്ചമുള്ളവരെല്ലാം അവകാശികൾക്ക് അന്നമെത്തിച്ചതിന് ശേഷം മാത്രം ആഘോഷിക്കേണ്ട ഈദുൽ ഫിത്വർ, ഒരുമാസത്തെ വ്രതത്തിലൂടെ വിശപ്പും,ത്യാഗവും, ക്ഷമയും സഹനവും പഠിച്ചവന്റെ ആഘോഷമായ ഈദുൽ ഫിത്വർ

ചെറിയ പെരുന്നാൾ ദിനത്തിൽ ഗിഫ്റ്റ് ഓഫ് ഹാർട്ട് പ്രവർത്തകർ കോഴിക്കോടിന്റെ നഗരവീഥികളിൽ കനത്ത മഴയെ പോലും വകവെയ്ക്കാതെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുടെ ഇടയിലേക്ക്. പെരുന്നാളും, ഓണവും, ക്രിസ്തുമസും തെരുവോരങ്ങളിൽ ആഘോഷിക്കാൻ വിധിക്കപ്പെട്ടവർ അവർക്കിടയിലേക്ക് ആശ്വാസമായി ഒരു നേരം വിശപ്പക്കറ്റാനുള്ള ഭക്ഷണ പൊതിയുമായി എത്തി.

പെരുന്നാൾ ദിനത്തിൽ ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ല എന്ന മഹത്വം ഉൾക്കൊണ്ട് കൊണ്ട് കോഴിക്കോടിന്റെ തെരുവിൽ ഒരാൾ പോലും ഭക്ഷണം കഴിക്കാതെ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അതേ തെരുവിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷമാണ് നാനാഭാഗങ്ങളിൽ നിന്നും വന്നു ചേർന്ന പ്രവർത്തകർ പിരിഞ്ഞത്.

ഫറോക്കിൽ നിന്നും വന്നു ചേർന്ന സഹോദരങ്ങളായ സുഗിൽ, സൗരവ് കോഴിക്കോട് മിംസ് ആശുപത്രിയിൽ രക്തദാനം നിർവ്വഹിക്കുക കൂടി ചെയ്തത് ഈ പെരുന്നാൾ ദിനത്തിന് പത്തരമാറ്റ് തിളക്കമേകി.

രക്തദാനത്തിനു പുറമെ സമൂഹ നന്മലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ ഗിഫ്റ്റ് ഓഫ് ഹാർട്ടിലെ പ്രവർത്തകരായ പ്രജീഷ് പാലാട്ട്, ധർമ്മരാജ് അമ്പാടി, ബൈജു പിലാശ്ശേരി, ശ്രീജിത്ത് പുതുപ്പാടി, പ്രബീഷ് വളളിക്കുന്ന്, സാരംഗ് പാലാഴി, ഷാജു ബാലുശ്ശേരി, ശ്രീക്കുട്ടൻ കടലുണ്ടി, സുഖിൽ സൗരവ് ഫറോക്ക്, സുരേന്ദ്രൻ ചേരോത്ത് എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി

No comments