നഴ്സുമാരുടെ ശമ്പള വര്‍ദ്ധന - ആദ്യഘട്ട ചര്‍ച്ച പരാജയം
എന്നാല് 80 മുതല്‍ 100 ശതമാനം വരെ ശമ്പളവര്‍ധന നല്‍കാനാകില്ലെന്ന നിലപാടില്‍ ആശുപത്രി മാനേജ്മെന്റുകളും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത് .
നഴ്സുമാരുടെ വേതനവിഷയത്തില് ആശുപത്രി മാനജേ്മെന്റുകള് വിട്ടുവീഴ്ച്ച ചെയ്യാത്ത സാഹചര്യത്തില് സര്ക്കാര് ഏകപക്ഷീയമായി വേതനം നിര്ണയിക്കണമെന്ന് യൂണൈറ്റഡ് നഴ്സസ് അസോസിയേഷന് ആവശ്യപ്പെട്ടു.
സുപ്രീംകോടതി മാർഗ നിർദ്ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20000 രൂപയായി ഉയർത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം. 2016 ജനുവരി 29നാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശമുണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് കേരളം നൽകിയ മറുപടി. ശമ്പള പരിഷ്കരണം അനിശ്ചിതമായി നീണ്ടതിനേത്തുടർന്ന് 158 ആശുപത്രികളിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരത്തിന് നോട്ടീസ് നൽകിക്കഴിഞ്ഞ സാഹചര്യത്തിലാണ് ചർച്ച നടന്നത്
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ തൊഴിലാളി നിഷേധ നിലപാടുകള്ക്കെതിരെ തൃശൂരില് തുടരുന്ന പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കാനും നഴ്സുമാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. രോഗികള്ക്ക് പ്രയാസങ്ങള് ഉണ്ടാവാത്തവിധം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും എറണാകുളം, തൃശൂര്, കോഴിക്കോട് ജില്ലാ ആസ്ഥാനങ്ങളിലുമാണ് പ്രക്ഷോഭ പരിപാടികള് നടത്തുക.
മന്ത്രിതല യോഗം വരെ ആശുപത്രികളില് നഴ്സുമാര് പണിമുടക്കില്ല. എന്നാല്, സര്ക്കാര് നിലപാടും നഴ്സുമാര്ക്ക് അനുകൂലമല്ലെങ്കില് അതിശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്. ഇന്നലെ തിരുവനന്തപുരത്ത് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.
No comments