Recent comments

Breaking News

പരസ്യത്തിന് പണം ചിലവഴിക്കാതെ ജനങ്ങളുടെ പനി മാറാന്‍ പണം മുടക്കൂ - സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യൂ

കോഴിക്കോട് : എല്‍ ഡി എഫ് സര്‍ക്കാരിനെ വിമര്‍ശിച്ചു പ്രശസ്ത നടന്‍ ജോയ് മാത്യൂ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. ജനങ്ങള്‍ മുഴുവന്‍ പനി പിടിച്ചു ചാവുമ്പോള്‍ ആവശ്യത്തിനു വേണ്ട സൗകര്യം ചെയ്തു കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ പണമില്ല എന്നൊന്നും പറയരുത്. വാര്‍ഷികാഘോഷ പരസ്യത്തിന് ചിലവഴിച്ച പണം പനിയാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ചിലവഴിച്ചാല്‍ അത് നിങ്ങള്ക്ക് ഏറെ ഗുണകരമാകും എന്ന് അപ്പോള്‍ മാത്രമേ നിങ്ങളുടെ പരസ്യവാചകം പോലും അർഥവത്താകൂ എന്നും ജോയ് മാത്യു ഓര്‍മിപ്പിക്കുന്നു.


"പനിപിടിച്ച്‌ മരിക്കുന്ന കേരളം
-----------------------------
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കേരളത്തിൽ പനി പിടിച്ചു മരണപ്പെട്ടവർ ഇരുനൂറ്റി നാൽപതോളം പേരാണത്രെ-അതിൽത്തന്നെ 50 ദിവസത്തിനുള്ളിൽ മരണപ്പെട്ടത്‌ നൂറോളം പേരാണു- വെറും പനിപോലും ഇപ്പോൾ നമ്മുടെ നാട്ടിൽ ഒരു മാരകരോഗമായി മാറിക്കഴിഞ്ഞു -സർക്കാർ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങളിൽ ഈ മഴക്കാലത്ത്‌ ,തണുപ്പിൽ , വെറും തറയിൽ കിടന്നും കിടക്കാതെയും മനുഷ്യ ജീവിതങ്ങൾ മരണഭീതിയോടെ കഴിയുബോൾ നമ്മുടെ ആരോഗ്യ വകുപ്പ്‌ എന്താണു ചെയ്യുന്നത്‌? പനി പടർത്തുന്ന കൊതുകുകളെ നശിപ്പിക്കുക എന്നതിനേക്കാൾ അത്‌ വളരാനിടയായ സാഹചര്യങൾ സ്രുഷ്ടിക്കാതിരിക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിൽ പദ്ധതികൾ ആവിഷകരിക്കണം- വരും വർഷങ്ങളിലെങ്കിലും രോഗബാധ കുറയാൻ അത്‌ സഹായിക്കും -എന്നാൽ ഇപ്പോഴത്തെ കാര്യമോ? പനി ബാധിച്ച്‌ സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ ചികിൽസിക്കേണ്ട ഡോക്ടർമാർ അവധിയെടുക്കുന്നു- ഇങ്ങിനെ അവധിയെടുക്കുന്നവരെ ജോലിയിൽ നിന്നും പിരിച്ചു വിടും എന്നുവരെ നമ്മുടെ ആരോഗ്യ മന്ത്രി താക്കീത്‌ നൽകി -നല്ല കാര്യം തന്നെ - അപ്പോഴും ബുദ്ധിമുട്ടുക സർക്കാർ ആശുപത്രികളെ ശരണം പ്രാപിക്കുന്ന സാധാരണക്കാരാണൂ. ഡോക്ടർമാരെ പിരിച്ചു വിട്ടാൽ ഇതിനേക്കാൾ വലിയ ശംബളം കൊടുക്കുന്ന സ്വകാര്യ ആശുപത്രിക്കാർ അവരെ റാഞ്ചിക്കൊണ്ടു പോകുമെന്നു അവർക്ക്‌ തന്നെ അറിയാം -ഇവിടെയാണു ആരോഗ്യവകുപ്പ്‌ ഉണർന്ന് പ്രവർത്തിക്കേണ്ടത്‌, നാട്ടിലെബാടും വ്യാപിച്ചുകിടക്കുന്ന സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ പനി ബാധിച്ചുവരുന്ന രോഗികളെ ചികിൽസിക്കാൻ ആവശ്യപ്പെടുകയാണു സർക്കാർ ചെയ്യേണ്ടത്‌ -സൗജന്യമായി അത്‌ ലഭ്യമാക്കുവാൻ കഴിഞ്ഞാൽ അത്‌ ആരോഗ്യമന്ത്രിക്ക്‌ ഒരു പൊൻ തൂവലാവും ഇനി സജന്യമായല്ല സർക്കാർ ഖജനാവിൽ നിന്ന് എടുത്ത്‌ ചിലവഴിച്ചാൽപ്പോലും അതും ഒരു തൂവൽതന്നെ( പൊന്നുണ്ടാവില്ല എന്ന് മാത്രം) ഇനി ഖജനാവിൽ പണമില്ല എന്നൊന്നും പറയരുത്‌ -പുതിയ മദ്യനയത്തിലൂടേയും ലോട്ടറി നികുതി കുറച്ചുകിട്ടിയ വകയിലുമായി കിട്ടിയ പണം മതിയാവും ഈ പനിക്കിടക്കയിൽ നിന്നും ജനങളെ രക്ഷിക്കാൻ- ഇനി അതൊന്നുമില്ലെങ്കിൽ കൂടി മന്ത്രിസഭയുടെ അടുത്ത വാർഷികാഘോഷങൾക്കായി പത്രപ്പരസ്യത്തിനു വേണ്ടിവരുന്ന തുക മനുഷ്യരുടെ പനി മാറ്റാൻ ചിലവഴിച്ചു എന്ന് പറയൂന്നതായിരിക്കും അടുത്ത വാർഷികാഘോഷങ്ങളെ തിളക്കമുള്ളതാക്കുക- അപ്പോഴല്ലേ സർക്കാർ കൂടെയുണ്ട്‌ എന്ന പരസ്യവാചകം അർഥവത്താകൂ?"

No comments