ലോക്കറിലെ നിക്ഷേപം നഷ്ടപ്പെട്ടാല്‍ ബാങ്കിന് ബാധ്യതയില്ല - ആര്‍ ബി ഐ
വിവരാവകാശ നിയമപ്രകാരം റിസര്‍വ്വ് ബാങ്ക്, 19 പൊതുമേഖല ബാങ്കുകള് എന്നിവിടങ്ങളില്നിന്ന് ലഭിച്ച മറുപടി ഇങ്ങനെ ലോക്കറിലെ നിക്ഷേപം നഷ്ടപ്പെട്ടാല് ബാങ്കുകള്ക്ക് ബാധ്യതയുണ്ടാവില്ല.
ലോക്കര് വാടകയ്ക്കെടുക്കുമ്പോള് തന്നെ ഒപ്പിട്ടുകൊടുക്കുന്ന വ്യവസ്ഥകളില് ഇക്കാര്യം വ്യക്തമായിതന്നെ പറയുന്നുണ്ട് .സ്വകാര്യ ബാങ്കുകളിലെ വ്യവസ്ഥകളും സമാനമാണ്. കവര്ച്ച, കലാപം, ഇടിമിന്നല്, ഭൂമികുലുക്കം, വെള്ളപ്പൊക്കം, തീപ്പിടിത്തം തുടങ്ങിയവ മൂലം ലോക്കറിലുള്ള വസ്തുക്കള് നഷ്ടപ്പെടാനിടയായാല് ഉത്തരവാദിത്വം ഉണ്ടാകില്ലെന്ന് ആദ്യമെ വ്യക്തമാക്കിക്കൊണ്ടാണ് ബാങ്കുകള് ലോക്കറുകള് ഉപഭോക്താവിന് നല്കുന്നത്.
No comments