ചുരത്തില്‍ മണ്ണിടിച്ചില്‍ - യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം മരങ്ങളും റോഡിലേക്ക് കടപുഴകി വീണു. നാട്ടുകാരുടെ സഹായത്തോടെ വൈത്തിരി പോലീസ് മരങ്ങള് മുറിച്ചു നീക്കി മന്ത്രിയുടെ വാഹനം കടത്തിവിട്ടു.
പിന്നീട് ഗതാഗതം പൂര്ണമായും നിര്ത്തിവെച്ച് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കനത്തമഴ മൂലം വീണ്ടും മണ്ണിടിയാന് സാധ്യതയുണ്ടെന്നും യാത്രക്കാര് ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കടപ്പാട് : മാതൃഭൂമി
No comments