വൈദ്യുതിത്തൂണ്‍ നിലംപൊത്താതെ മാറ്റി സ്ഥാപിക്കില്ലെന്ന് അധികൃതര്‍
നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്.ഉണ്ണികുളം സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് തകര്‍ന്നു വീഴാറായ വൈദ്യതി തൂണ്‍ മാറ്റി സ്ഥാപിക്കാന്‍ തയ്യാറാകാത്തത്. പരിസര പ്രദേശങ്ങളില്‍ നിരവധി വീടുകളുണ്ട്. കൂടാതെ വിദ്യാര്‍ഥികളടക്കം നിരവധി ആളുകളും വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്.പോസ്റ്റ് വീഴാതെ മാറ്റി സ്ഥാപിക്കില്ലെന്ന മറുപടിയാണ് പരാതിക്കാര്‍ക്ക് ലഭിച്ചത്.
ഷംസീര്‍ കിനാലൂര്‍
No comments