Recent comments

Breaking News

എട്ട് വയസ്സുകാരിക്ക് മാസവരുമാനം 2500രൂപ! പുതിയ റേഷൻ കാർഡിൽ തെറ്റുകൾ ഏറെ

ഇയ്യാട് :പുതുക്കി കിട്ടിയ റേഷൻ കാർഡിൽ എട്ട് വയസ്സുകാരിയായ വിദ്യാർഥിക്ക് 2500രൂപ മാസവരുമാനം. ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് പറയങ്ങോട്ട് വീട്ടിൽ ജസ്നയുടെ കാർഡിലാണ് കൗതുകകരമായ തെറ്റ് കണ്ടെത്തിയത്. ഇവിടെ നിന്നും വിതരണം ചെയ്ത റേഷൻ കാർഡിൽ മറ്റ് രണ്ട് പേരുടെയും കാർഡിൽ സമാനമായ തെറ്റുകൾ ഉണ്ട്.

പുതിയ കാർഡ് കിട്ടിയെങ്കിലും തെറ്റുകൾ തിരുത്താൻ വീണ്ടും സപ്ലൈ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. ഗുരുതരമായ തെറ്റുകൾ ഉള്ള കാർഡുകൾ വിതരണം ചെയ്യേണ്ട എന്ന് നേരത്തെ തന്നെ തീരുമാനിച്ചതിനാൽ ഫോട്ടോ, വിലാസം എന്നിവ തെറ്റായി അച്ചടിച്ച കാർഡുകൾ മാറ്റി വെച്ചിരുന്നു. കാർഡിലെ കുടുംബാംഗങ്ങളുടെ പേരുകളിൽ ആണ് വ്യാപക തെറ്റുകൾ കടന്നു കൂടിയത്. റേഷൻ കാർഡുകളുടെ വിതരണം ഇതുവരെയും പൂർത്തിയായിട്ടില്ല.


                                      ഷംസീര്‍ കിനാലൂര്‍ 

No comments