Recent comments

Breaking News

തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം, അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും - തോമസ് ഐസക്ക്

ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്ത് പല സാധനങ്ങള്‍ക്കും വില കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സപ്ലൈകോ സ്ഥാപനങ്ങളില്‍ 52 സാധനങ്ങളുടെ വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴി നികുതി പൂര്‍ണ്ണമായും ഇല്ലാതായിട്ടും വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. ജി.എസ്.ടി നടപ്പിലാകുന്നതിന്‍റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്‍റെ വില 14.5 നികുതിയടക്കം 102 രൂപയായിരുന്നു. ഇതില്‍ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാല്‍ 87 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കന്‍ ലഭ്യമാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. തിങ്കളാഴ്ച  മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണം അല്ലെങ്കില്‍  സര്‍ക്കാര്‍ ഇടപെടമെന്നും അദ്ദേഹം പറഞ്ഞു 

ജിഎസ്ടിയുടെ പേരില്‍ വില കൂട്ടാന്‍ അനുവദിക്കില്ല. കൊളളലാഭം ഇതിന്റെ പേരില്‍ ഈടാക്കിയാല്‍ നടപടി എടുക്കും. പരമാവധി വില്‍പ്പന വിലയെക്കാള്‍ ഒരു പൈസ പോലും അധികം നല്‍കരുത്. സിനിമ ടിക്കറ്റിന് വില കൂട്ടുന്നത് തോന്നാസ്യമാണ് തിരുത്തണം. എംആര്‍പിയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന കാര്യം ആരും മറക്കരുത് തോമസ്‌ ഐസക്ക് കൂട്ടിച്ചേര്‍ത്തു

 

No comments