Recent comments

Breaking News

ഖബര്‍ കുഴിക്കുന്നതിനിടെ മധ്യവയസ്ക്കന്‍ കുഴഞ്ഞു വീണ് മരിച്ചു

എകരൂല്‍: കരിയാത്തന്‍കാവ് ശിവപുരം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബര്‍ കുഴിക്കുന്നതിനിടെ മധ്യവയസ്ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. കരിയാത്തന്‍കാവ് കിഴക്കെവീട്ടില്‍ മുഹമ്മദലിയാണ് (52) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച കുളക്കണ്ടി കുഞ്ഞീമയുടെ ഖബറടക്കത്തിന് ഖബര്‍ കുഴിക്കുന്നതിനിടെ രാവിലെ എട്ടുമണിയോടെയാണ് മുഹമ്മദലി കുഴഞ്ഞുവീണത്. ഉടനെ ബാലുശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു

പരേതരായ കിഴക്കെ വീട്ടില്‍ അബ്ദുറഹിമാന്‍ ഹാജിയുടെയും കുഞ്ഞായിശ യുടെയും മകനാണ്.

ഭാര്യ: റംല.

മക്കള്‍: അല്‍ അമീന്‍, മുബീന , ആസിഫ്അലി

മരുമകന്‍: സുഹൈര്‍ (സൗദി).

സഹോദരങ്ങള്‍ : അബ്ദുല്ല, അബൂബക്കര്‍, അബ്ദുല്‍ഹമീദ്, അബ്ദുല്‍റസാഖ്, അബ്ദുല്‍ബഷീര്‍, പരേതയായ ആമിന

No comments