സംസ്ഥാനത്തെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു
ഞങ്ങളെപ്പോലെ ഉള്ള നാട്ടുവാര്‍ത്തകള്‍ മാത്രം നല്‍കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ നല്‍കിയാല്‍ അതില്‍ വല്യ കാര്യമില്ലെന്ന് അറിയാം എങ്കിലും ഒരു ശ്രമം. നമ്മുടെ നാടിന് വേണ്ടി നാടിന്‍റെ നന്മയ്ക്ക് വേണ്ടി.
പ്രമേഹം, പ്രഷര്‍ എന്നിങ്ങനെ നിത്യരോഗികളുടെ മരുന്നുകള്‍ക്കെല്ലാം തുച്ഛമായ വില മാത്രമേ ജന് ഔഷധി സ്റ്റോറുകളില്‍ ഉള്ളോ. ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ഈ പദ്ധതി ഇന്ന് കേരളത്തില്‍ വെറും നോക്കുകുത്തികളായി മാറിക്കൊണ്ടിരിക്കുക്കയാണ്.
ഇന്ത്യയൊന്നാകെ 1822 ഷോപ്പുകള്‍ നിലവില്‍ ജന് ഔഷധിക്ക് ഉണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വരുന്നത് കേരളത്തിലും 244 ഷോപ്പുകളാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ പല ഷോപ്പുകളും ഇന്ന് അടച്ചു പൂട്ടിയിരിക്കുന്നു. കുറെ എണ്ണം ഇന്നോ നാളെയോ അടയ്ക്കും എന്ന രീതിയില്‍പ്പോകുന്നു.
ഇനി മുതല്‍ ജനറിക്ക് നാമത്തില്‍ മരുന്നുകള്‍ കുറിച്ച് നല്‍കണം എന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രി കേരളത്തിലെ സ്ഥിതിഗതികള്‍ അറിയുന്നില്ല എന്നുവേണം കരുതുവാന്‍. പല ജന് ഔഷധി കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകള്‍ ഇല്ല എന്നതാണ് സത്യം.
പനിയുടെ പിടിയില്‍ കുടുങ്ങിയ കേരളത്തില്‍ ഇപ്പോള്‍ ജന് ഔഷധി സ്റ്റോറുകളില്‍ മരുന്നുകള്‍ ലഭ്യമാകാത്തതും ജനങ്ങള്‍ക്ക് ഒരു ഇരുട്ടടിയായി.
ഞങ്ങള്‍ കോഴിക്കോട് ജില്ലയിലെ പല ജന് ഔഷധി സ്റ്റോറുകളിലും ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ " ജന് ഔഷധി സ്റ്റോറുകള്‍ ജനങ്ങള്‍ക്ക് ഏറെ ഗുണകരം ആണ്, നടത്തുന്നവര്‍ക്ക് വല്യ മെച്ചം ഒന്നും ഇല്ല എങ്കിലും ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ ഷോപ്പ് അടച്ചു പൂട്ടേണ്ട അവസ്ഥയാണ്. കാരണം ഞങ്ങള്‍ക്ക് ആവശ്യത്തിനു മരുന്നുകള്‍ ലഭ്യമാകുന്നില്ല. രണ്ടു മാസം മുന്പ് കൊടുത്ത ഓര്‍ഡര്‍ ഇത് വരെ ലഭ്യമായില്ല, എറണാകുളത്ത് ആണ് കേരളത്തിലെ ആകെ ഉള്ള ഒരു ഡിസ്ട്രിബ്യൂട്ടര്‍, അവരെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു പറഞ്ഞാല്‍ അപ്പോള്‍ അവര്‍ നല്‍കുന്ന മറുപടി ബില്‍ അടിച്ചു അടുത്ത ദിവസം വരും എന്ന്, അവരുടെ വാക്ക് കേട്ട് ഇപ്പോള്‍ ഞങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും അടി കിട്ടുന്ന അവസ്ഥയാണ് ഉള്ളത്.നാട് മുഴുവനും ജന് ഔഷധി സ്റ്റോറുകള്‍ തുടങ്ങിയത് കൊണ്ട് കാര്യമില്ല ആവശ്യത്തിനു മരുന്നുകള്‍ ലഭ്യമാക്കണം, എങ്കില്‍ മാത്രമേ അത് പാവപ്പെട്ടവര്‍ക്ക് ഗുണകരമാകൂ. " ഇത് എകരൂലില്‍ ജന് ഔഷധി സ്റ്റോര്‍ നടത്തുന്ന വ്യക്തിയുടെ വാക്കുകള്‍.
അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഞങ്ങള്‍ മറ്റുള്ള ഷോപ്പുകളിലും അന്വേഷിച്ചു അവിടെയും സ്ഥിതി ഇത് തന്നെ. അവസാനം ഞങ്ങള്‍ എറണാകുളത്തെ ഡിസ്ട്രിബ്യൂട്ടരെ ഫോണില്‍ വിളിച്ചു സംസാരിച്ചു അവര്‍ നല്‍കിയ മറുപടി ഇങ്ങനെ " നിങ്ങള്‍ക്ക് മരുന്ന് നല്‍കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നില്ല "
സത്യത്തില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍? നാട് നീളെ ഇതുപോലെ നിരവധി ജന് ഔഷധി സ്റ്റോറുകള്‍ തുറന്നിട്ടത് കൊണ്ട് ആര്‍ക്കാണ് ഉപകാരപ്പെടുക? പ്രധാനമന്ത്രിയുടെ ചിത്രം വച്ചത് കൊണ്ട് ജനങ്ങള്‍ക്ക് ഗുണകരമാകുമോ? എന്തുകൊണ്ട് കേരളത്തിലെ ബി ജെ പി നേതൃത്വം ഇതിനെതിരെ ഒരു നടപടി സ്വീകരിക്കുന്നില്ല?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട് ചോദിക്കാന്‍, പക്ഷെ ആരോട് ചോദിക്കാന്‍, ആരോട് പറയാന്‍. വലിയ വലിയ പത്രങ്ങള്‍ ഇത്തരത്തില്‍ ഉള്ള ജനോപകാരപ്രദമായ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കില്ല എന്നറിയാം കാരണം റേറ്റിംഗ് ഉള്ള വാര്‍ത്തകള്‍ക്ക് അല്ലെ പണം കൂടുതല്‍ ഉണ്ടാകൂ.
ഞങ്ങളെപ്പോലെ ഉള്ള നാട്ടുവാര്‍ത്തകള്‍ മാത്രം നല്‍കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ നല്‍കിയാല്‍ അതില്‍ വല്യ കാര്യമില്ലെന്ന് അറിയാം എങ്കിലും ഒരു ശ്രമം. നമ്മുടെ നാടിന് വേണ്ടി നാടിന്‍റെ നന്മയ്ക്ക് വേണ്ടി.
No comments