Recent comments

Breaking News

എകരൂല്‍ അങ്ങാടിയില്‍ മഴക്കാല ശുചീകരണം നടത്തി

എകരൂല്‍ : എകരൂല്‍ അങ്ങാടിയില്‍ മഴക്കാല ശുചീകരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂല്‍ യൂണിറ്റ് പ്രസിഡന്‍റ്കെ കെ മുഹമ്മദ്‌ ഹാജി ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. 

വ്യാപാരി വ്യവസായി ഏകോപന സമിതി, ഉപഭോക്ത സംരക്ഷണ സമിതി, വിവിധ രാക്ഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എകരൂല്‍ അങ്ങാടി മുതല്‍ ഉണ്ണികുളം പഞ്ചായത്ത് ഓഫീസ് വരെ ശുചീകരണം നടത്തി. 

മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കൂട്ടായ്മ തീരുമാനിച്ചു. 

No comments