Recent comments

Breaking News

ചെറുവനങ്ങളുണ്ടാക്കാന്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

ഉണ്ണികുളം പഞ്ചായത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ചെറുവനങ്ങള്‍ തീര്‍ക്കുന്നു. പ്രക്രിതിയിലേക്കൊരു മടക്കയാത്ര എന്ന പദ്ധതിയിലൂടെയാണ് കാവ് സംരക്ഷണം നടത്തുന്നത്. ഉദ്ഘാടനം കാവ് നിര്‍മ്മാണത്തിനായി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീറ ഹബീബ് വിട്ടു നല്‍കിയ 10 സെന്റ്‌ സ്ഥലത്ത് നടത്തി.


വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ഇ ടി ബിനോയ്‌ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി സി ഭാസ്കരന്‍, കെ പി സക്കീന, അജിത്‌ കുമാര്‍ ഏറാടിയില്‍ എന്നിവര്‍ സംസാരിച്ചു.

No comments