കളഞ്ഞുകിട്ടിയ പണം ഉടമക്ക് തിരിച്ച് നൽകി വീട്ടമ്മ മാതൃകയായി
എളേറ്റിൽ വട്ടോളി സ്വദേശിയായ അൻവർ അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് ഇന്നലെ അദ്ദേഹത്തിന്റെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ട്ടപ്പെട്ടത്: താമരശ്ശേരി പള്ളിയിൽ പോയി മടങ്ങുന്നതിനിടയിൽ ചുങ്കം പെട്രോൾ പമ്പിന് സമീപത്തു നിന്നുമാണ് മേരിക്ക് ഇത് ലഭിച്ചത്.ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് മേരി പറഞ്ഞു, അനുകരണീയവും, പ്രോൽസാഹിപ്പിക്കപ്പെടേണ്ടതുമായ മാതൃകയാണ് മേരിയുടെ ഈ പ്രവൃത്തി എന്ന് വാർഡ് മെമ്പർ ജയേഷ് പറഞ്ഞു
No comments