ദൈവത്തിന്റെ കൈ പതിഞ്ഞ കേസ് ,പോലീസിനു നന്ദി പറഞ്ഞ് നടിയുടെ കുടുംബം
ദൈവത്തിന്റെ കൈപതിഞ്ഞ കേസെന്നാണ് ഇതിനെ രാജേഷ് വിശേഷിപ്പിക്കുന്നത്. രാജേഷ് ബി മേനോന്റെ വാക്കുകള്‍
ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷം . നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ ഉറച്ചു നിന്നത് . ഈ കേസിന്റെ തുടക്കം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നില്‍ക്കുകയും ഞങ്ങള്‍ക്ക് എല്ലാവിധ പിന്‍തുണയും നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ലാത്ത , ലോകം മുഴുവന്‍ പരന്നു കിടക്കുന്ന എന്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . സന്തോഷം .
No comments