Recent comments

Breaking News

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്ത് വിട പറഞ്ഞു.

കാന്തപുരം : ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ അലിയന്‍ കണ്ടി രഞ്ജിത്ത് (30) ഒരു പാട് സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിട പറഞ്ഞു. ഏറെനാളായി കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.

രഞ്ജിത്തിന്‍റെ ചികിത്സക്കായ് നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു പണം സ്വരൂപിച്ചു വരുകയായിരുന്നു. നാട്ടുകാരുടെ സഹായത്തിന് കാത്തു നില്‍ക്കാതെ രഞ്ജിത്ത് യാത്രയായത് നാട്ടുകാര്‍ക്കും ഏറെ ദുഃഖകരമായി..

No comments