Recent comments

Breaking News

കണ്ണ് നിറഞ്ഞ് ദിലീപ് - രാമലീലയുടെ രണ്ടാം ടീസര്‍ ഇറങ്ങി

കോഴിക്കോട്: ദിലീപ് നായകനായി എത്തുന്ന ചിത്രം ‘രാമലീല’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് ആറ് മണിക്കാണ് ടീസര്‍ പുറത്തിറക്കിയത്. രണ്ട് ഡയലോഗുകള്‍ മാത്രമുള്ള കിടിലന്‍ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ‘തെളിവുകള്‍ തീരുമാനിക്കും, പ്രതി ആരാകണമെന്ന്’ എന്ന മുകേഷിന്റെ ഡയലോഗും, ‘പ്രതി ഞാനാകണം എന്നൊരു തീരുമാനമുള്ളത് പോലെയാ’ എന്ന ദിലീപിന്റെ ഡയലോഗുമാണ് ടീസറില്‍ ഉള്ളത്.

നടി പീഡിപ്പിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടക്കുന്ന ദിലീപിനെ ഓര്‍ക്കുമ്പോള്‍ ഇത് മുന്‍കൂട്ടി ഉണ്ടാക്കിയെടുത്ത കഥപോലെ തോന്നിപോകും. അത്രയും സാമ്യമാണ്. ശക്തനായ രാക്ഷ്ട്രീയ നേതാവയാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. സിനിമയില്‍ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത്. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല. ദിലീപ് എം.എല്‍.എ ആയി എത്തുന്നു. സലിം കുമാര്‍, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. ബി. കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കുന്നു

No comments