Recent comments

Breaking News

കട്ടിപ്പാറ പഞ്ചായത്തിനെതിരെ അനാവശ്യപ്രചാരണമെന്ന് പ്രസിഡന്റ്‌

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പി.യും ഒത്തുകളിച്ച് അനാവശ്യപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍.

സ്വകാര്യകെട്ടിടത്തിന്റെ നികുതി എഴുതിത്തള്ളുകയാണെന്ന ആരോപണം വെറുതേയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. ആശ്രയപദ്ധതിയും തൊഴിലുറപ്പുപദ്ധതിയും നല്ല നിലയിലാണ് പഞ്ചായത്തില്‍ നടന്നുവരുന്നത്. ജീവനക്കാരും ഭരണസമതിയും തമ്മിലുള്ള ശീതസമരം കോണ്‍ഗ്രസുകാരുടെ ഭാവന മാത്രമാണ്.

പയോണ പൊതുശ്മശാനം ഉപയോഗപ്രദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് മുന്നോട്ടുപോകുമ്പോഴാണ് ഇതിനെതിരെ പ്രചാരണം. ഒന്നരവര്‍ഷമായ ഭരണസമിതിക്കെതിരെ കാര്യമായൊന്നും പറയാനില്ലാത്തതിനാലാണ് ഇവര്‍ അനാവശ്യപ്രചാരണം നടത്തുന്നത്. ഇത് ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു

No comments