Recent comments

Breaking News

കണ്ണൂർ-തിരുവനന്തപുരം 6.45 മണിക്കൂർ; കുരുന്നു ജീവൻ രക്ഷിച്ച തമീമിന് കയ്യടി

ഇന്നലെ രാത്രിയില്‍ കണ്ണൂര്‍ പരിയാരത്ത് നിന്നും ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് ഓടിച്ചു കയറ്റിയത് പുതിയൊരു ചരിത്രത്തിലേക്ക്. കാസര്‍ഗോഡ്‌ സ്വദേശിയായ തമീം ആണ് ആ ചരിത്രം രചിച്ചത്. ഏകദേശം 500 കിലോമീറ്ററില്‍ അധികം വരുന്ന യാത്രയ്ക്ക് തമീം എടുത്തിരിക്കുന്ന സമയം വെറും 6.45 മണിക്കൂര്‍. കേരളത്തിലെ മുഴുവന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുമായും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമായി സംസാരിച്ച്‌ കണ്ണൂര്‍ റ്റു എസ്.സി.റ്റി എന്ന മിഷന്‍ രൂപീകരിക്കുകയായിരുന്നു. CPT Mission KNR- TVM എന്ന വാട്സ്ആപ്പ് ഗ്രൂപ്പും തമീന് വഴിയൊരുക്കാൻ പരിശ്രമിച്ചപ്പോൾ ട്രാഫിക് സിനിമയെ പോലും വെല്ലുന്ന രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്.

ഇന്നലെ രാത്രി 8:30 ഓടെയാണ്‌ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഒരു മാസം മാത്രം പ്രായമായ ഒരു കൈകുഞ്ഞിനെയും കൊണ്ട്‌ ആംബുലൻസ്‌ തിരുവനന്ദപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ പാഞ്ഞത്‌. ഏകദേശം 500 കിലോമീറ്റർ വഴിദൂരമുള്ള സ്ഥലത്തേക്ക്‌ എത്തിപ്പെടാൻ റോഡിൽ യാതൊരു വിധ തടസ്സങ്ങളുമില്ലെങ്കിൽ പോലും ഏകദേശം 14 മണിക്കൂർ സമയമെടുക്കുന്നിടത്താണ്‌‌ വെറും ആറെ മുക്കാൽ മണിക്കൂർ കൊണ്ട്‌ സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ വെളുപ്പിന് 3.15ന് തമീമിന്റെ ആംബുലൻസ് ലക്ഷ്യം കണ്ടു.

പൊലീസിനും പൊതുജനങ്ങൾക്കും നേരത്തെ തന്നെ മുന്നറിയിപ്പ ലഭിച്ചതിനാൽ പൊതുജനം വഴിയൊരുക്കി പരമാവധി സഹകരിച്ചു. ആംബുലന്‍സിന് പോലീസ് പൈലറ്റ് നല്‍കി കൂടെയുണ്ടായിരുന്നു. നാട് മുഴുവനും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പലരും സഹായത്തിനെത്തി. പൊലീസും കൈകോർത്തു. പ്രാർഥനയും സഹായവുമായി എല്ലാവരും ഒന്നുചേർന്നതോടെ യാത്ര ലക്ഷ്യത്തിലെത്തി.
പൊലീസും നാട്ടുകാരും ആംബുലന്‍സ് ഡ്രൈവേഴ്സ് സംഘടനയായ കെഎഡിടിഎ പ്രവര്‍ത്തകര്‍ ആംബുലന്‍സിനു വഴിയൊരുക്കാന്‍ ടൗണുകളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ട്രാഫിക് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു പലയിടത്തും ജനങ്ങള്‍ പിന്തുണ നല്‍കിയത്.

No comments