കക്കയം ഡാംസൈറ്റ് റോഡില്‍ ടൂറിസ്റ്റ് ബസും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കരിയാത്തുംപാറ 27-ാം മൈലിലെ പുത്തന്‍ പുരയില്‍ ജെയിംസിന്റെ മകനും കംപ്യൂട്ടര്‍ വിദ്യാര്‍ഥിയുമായ അജിന്‍ (19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന 28-ാം മൈലിലെ മുക്കപറമ്പില്‍ റോബിന് (20) പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അജിനും റോബിനും സഞ്ചരിച്ച ബൈക്ക് കക്കയം ടൗണിന് സമീപം വളവില്‍ തലശ്ശേരിയില്‍ നിന്ന് കക്കയത്ത് വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. മിനിയാണ് അജിന്റെ അമ്മ. സഹോദരന്‍ അജയ്.
No comments