കിഫ്ബിയെ മറയാക്കി സംസ്ഥാനത്ത് വികസന തട്ടിപ്പ്: ചെന്നിത്തല

കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കി. മതനിരപേക്ഷതയെ തകർക്കാനുള്ള ആയുധമായി താജ്മഹലിനെ പോലും സംഘപരിവാർ ഉപയോഗിക്കുന്നു. എത്ര തന്നെ ശ്രമിച്ചാലും രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാൻ ബിജെപിക്കു കഴിയില്ല. സംസ്ഥാനത്തെ കാർഷിക– വ്യാവസായിക മേഖല തകർന്നു. എൽഡിഎഫ് വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നെന്നു ചെന്നിത്തല പറഞ്ഞു.

കെ.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ, സി.പി. ജോൺ, വി.ഡി. സതീശൻ എംഎൽഎ, ജോണി നെല്ലൂർ, എം.കെ. രാഘവൻ എംപി, ടി. സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, കെ. രാമചന്ദ്രൻ, ഒ.കെ. അമ്മദ്, കെ. ബാലകൃഷ്ണൻ കിടാവ്, നാസർ എസ്റ്റേറ്റ്മുക്ക്, എൻ. നാരായണൻ കിടാവ് എന്നിവർ പ്രസംഗിച്ചു.


No comments