Recent comments

Breaking News

പടയൊരുക്കം: ബൈക്ക് റാലിക്കിടെ സംഘർഷം

ബാലുശ്ശേരി ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സ്വീകരണത്തിനു മുന്നോടിയായി യുഡിഎഫ് പ്രവർത്തകർ നടത്തിയ ബൈക്ക് റാലിക്കിടെ സംഘർഷം. റാലി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞ് ബൈക്കുകളുടെ താക്കോൽ ഊരിയെടുക്കുകയായിരുന്നെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.

ഇതോടെ പ്രവർത്തകർ പൊലീസിനെതിരെ തിരി‍ഞ്ഞു. സംഘർഷം സംസ്ഥാനപാതയിലേക്ക് വ്യാപിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഒരു ബൈക്കിന്റെ താക്കോൽ പൊലീസ് തിരികെ നൽകിയില്ലെന്നു യുഡിഎഫ് ആരോപിച്ചു.

കിഫ്ബിയെ മറയാക്കി സംസ്ഥാനത്ത് വികസന തട്ടിപ്പ്: ചെന്നിത്തല

No comments