ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; ഗുരുവായൂരും മണലൂരും തിങ്കളാഴ്ച ഹർത്താൽ

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ, മണലൂർ നിയമസഭാ മണ്ഡലങ്ങളിൽ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹർത്താലിന് ആഹ്വാനം ചെയ്തു.
ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ഓടെ സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് പൊലീസ് സംഘം എത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകൻ ഫാസിൽ നാലു വർഷം മുൻപ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
No comments