Recent comments

Breaking News

മാലിന്യസംസ്‌കരണ പ്ലാന്റ്: കിനാലൂരില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

കിനാലൂര്‍: പനങ്ങാട് പഞ്ചായത്തിലെ കെ.എസ്.ഐ.ഡി.സി.യില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേയുള്ള സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കിനാലൂരില്‍ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ അധ്യക്ഷനായി .

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഹമ്മദ് കോയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ. ദേവേശന്‍ കെ.കെ. ബാബു, പി. അബ്ദുല്‍സലാം, ഷാനവാസ് കുറുമ്പൊയില്‍, വിജയന്‍ അത്തിക്കോട്, ചന്ദ്രന്‍ നായര്‍, കെ. മുഹമ്മദ്, എന്‍.പി. രാമദാസ്, എന്‍. അബ്ദുറഹ്മാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. 18-ന് വൈകീട്ട് പ്ലാന്റിനെതിരേ സായാഹ്നധര്‍ണ കിനാലൂരില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

No comments