Recent comments

Breaking News

മലയാളസിനിമയ്ക്ക് നിലപാടുകളില്ല -ജോയ്മാത്യു

ബാലുശ്ശേരി: നിലപാടുകളില്ലാത്തതാണ് മലയാള സിനിമയുടെ പ്രശ്‌നം എന്ന് സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ബാലുശ്ശേരി വൈറ്റ് പീജിയണ്‍സ് സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴില്‍ കമല്‍ഹാസനുണ്ട് കന്നഡയില്‍ പ്രകാശ് രാജ് ഉണ്ട്. മറാത്തിയില്‍ നാനാപടേക്കറുണ്ട്. ഇത്തരം നിലപാടുകള്‍ ഉള്ള ആളുകള്‍ ഇല്ലാത്തതാണ് മലയാള സിനിമയുടെ അപചയം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥാകൃത്ത് വി.ആര്‍. സുധീഷ്, സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍, രാഖേഷ് ബ്രഹ്മനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു. മികച്ച മേക്കപ്പ് മാനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ റോഷന്‍, നാടകകൃത്ത് ഹരി നന്മണ്ട തുടങ്ങിയവരെ ആദരിച്ചു.

കെ. ലതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിജു. ആര്‍.സി. മുഹമ്മദ് ഫൈസല്‍, വി.കെ. ജീവരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments