Recent comments

Breaking News

ജ്യോതിഷത്തിന്റെ പേരില്‍ സ്ത്രീകളയും കുട്ടികളെയും സൈബര്‍ സെക്സ് കെണിയില്‍ പെടുത്തുന്ന ജ്യോതിഷിയെ തെളിവ് സഹിതം കൈയോടെ പൊക്കി കേരള സൈബര്‍ വാരിയെഴ്സ് , ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി : ജ്യോതിഷത്തിന്‍റെ പേരും പറഞ്ഞു സ്ത്രീകളെയും കുട്ടികളെയും ഉള്‍പടെ സൈബര്‍ സെക്സ് കെണിയില്‍ കുടുക്കി ബ്ലാക്ക്‌മെയില്‍ ചെയുന്ന വ്യാജ ജ്യോതിഷിയെകുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരള സൈബര്‍ വാരിയെഴ്സ് അവരുടെ ഫേസ് ബുക്ക്‌ പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്.

വിപിന്‍ പ്രകാശന്‍ എന്ന വ്യക്തിയാണ് ഇത്തരം ഹീനമായ തട്ടിപ്പിനു പിന്നില്‍ എന്നാണ് ആളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഉള്‍പടെ പുറത്തുവിട്ടുകൊണ്ട് കേരള സൈബര്‍ വാരിയെഴ്സ് ആരോപികുന്നത്,ആസ്‌ട്രോളജർ അഥവാ ജ്യോതിഷി എന്ന് പറഞ്ഞാണ് ഇയാളുടെ തട്ടിപ്പ്.അരക്ഷിതമായ അവസ്‌ഥയിൽ ആണെന്ന് തോന്നുന്ന സ്ത്രീകളുടെ ഇൻബോക്സിലൂടെ ആണ് ഇയാളുടെ ജ്യോതിഷ വ്യാപാരം.എല്ലാം കൈവിട്ടു അല്ലെങ്കിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത സ്ത്രീകളുടെ ഇൻബോക്സിൽ പോയി അവരെ താൻ ചെയ്യുന്ന ചില പൂജകളിലൂടെ രക്ഷിക്കാൻ കഴിയും എന്ന് വിശ്വസിപ്പിച്ചു നിർത്തും.ശേഷം അവരുടെ അല്ലെങ്കിൽ അവരുടെ പെൺ കുഞ്ഞുങ്ങളുടെ ഫോട്ടോ പൂജയ്ക്കാണെന്നു പറഞ്ഞ് ആവശ്യപ്പെടും.

അപ്പോളേക്കും ഇവനിൽ ഉള്ള വിശ്വാസം അവർക്ക് മറ്റെന്തിനേക്കാളും കൂടുതൽ ആയിട്ടുണ്ടാവും. ഇങ്ങനെ അയച്ചു കൊടുക്കുന്ന ഫോട്ടോകൾ നോക്കി സ്വയം ഭോഗം ചെയ്തു ആ ശുക്ലം കൊണ്ട് പൂജ ചെയ്താൾ ഫലപ്രാപ്തി കൈവരും എന്നവരെ ബോധ്യപ്പടുത്തും…. ചിലർക്ക് എങ്ങനെയെങ്കിലും ആഗ്രഹം സാധിച്ചാൽ മതി എന്നുള്ളത് കൊണ്ട് ഫോട്ടോ കൈമാറും. ഫോട്ടോ കൈമാറാത്തവരോട് പിന്നെ ഭീഷണിയാണ് ശപിച്ചു കളയും എന്നും പറഞ്ഞിട്ട് …… അല്ലെങ്കിൽ തന്നെ തനിക്ക് കഷ്ടകാലമെന്നു ചിന്തിച്ചിരിക്കുന്നവർ ഇവനോടുള്ള പേടി കാരണം ഫോട്ടോ കൈമാറാൻ നിർബന്ധിതരാവും!ഉദ്ദേശിച്ച ഫലസിദ്ധി കിട്ടാത്തവർ ചോദ്യം ചെയ്‌താൽ പിന്നെ ഭീഷണിയാണ് അവൻ ചോദിക്കുന്ന തരം ഫോട്ടോസ് കൊടുത്തോളണം.ഇല്ലെങ്കിൽ സെക്സ് ഗ്രൂപ്പുകളിൽ ഫോട്ടോ ഷെയർ ചെയ്തു പബ്ലിക്ക് ആയി നാറ്റിക്കും എന്ന വാണിങ്ങും!ഫെയ്‌സ് ബുക്കിൽ ആക്ടീവ് ആവുന്ന സെലിബ്രിറ്റിസ് ഉള്‍പ്പെടെ നിരവധിപേരെയാണ് ഇയാള്‍ ഈ രീതിയില്‍ വഞ്ചിച്ചിട്ടുള്ളത്

 കേരള സൈബര്‍ വാരിയെഴ്സ് ഫേസ്ബുക്ക്‌ പോസ്റ്റ്‌ താഴെ വായിക്കാം


No comments