Recent comments

Breaking News

കക്കയം റോഡരികിലെ ഗർത്തം അപായക്കെണി

കൂരാച്ചുണ്ട് ∙ കക്കയം-തലയാട് റോഡിൽ മുപ്പതാം മൈലിനടുത്ത് പാതയോരത്തെ കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയാകുന്നു. കാലവർഷത്തിൽ വെളളം കുത്തിയൊഴുകിയാണ് ടാറിങ്ങിനരികെ ഗർത്തം രൂപപ്പെട്ടത്. കക്കയം ഡാംസൈറ്റ് സന്ദർശിക്കാനായെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.


ബാലുശേരി പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എൻജിനീയർ ഓഫിസിന്റെ പരിധിയിലുളള മേഖലയാണിത്. റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് യാത്ര തീർത്തും ദുഷ്കരമാണ്. റോഡ് വീതി കൂട്ടി ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാൻ അധികൃതർ അടിയന്തരമായി തുക അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments